Author Archives: Vazhi Vilakk

About Vazhi Vilakk

ഇസ്ലാമിന്റെ തനതായ പാതയില്‍ ജീവിച്ച് പുറകെ വരുന്നവര്‍ക്കായി നന്മയുടെ വഴിയടയാളങ്ങള്‍ അവശേഷിപ്പിച്ച്‌ കടന്നുപോയ സച്ചരിതരായ സലഫുകള്‍ വിതറിയ വിജ്ഞാനശകലങ്ങളുടെ നുറുങ്ങുവെട്ടം..

പകലുറക്കങ്ങള്‍..!

 – മൂന്ന് തരം ഉറക്കങ്ങള്‍  – അബ്ദുല്ലാഹ് ബിന്‍ അംറുബ്നുല്‍ ആസ് (റദിയല്ലാഹു അന്‍ഹു) പറഞ്ഞതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നു: “മൂന്ന് തരം ഉറക്കങ്ങള്‍ ഉണ്ട്; കഴിവുകെട്ടവന്റെ ഉറക്കം, ശരിയായ ഉറക്കം, വിഡ്ഢിയുടെ ഉറക്കം എന്നതാണവ! കഴിവുകെട്ടവന്റെ ഉറക്കം എന്നാല്‍; അത് പ്രഭാതത്തില്‍ സൂര്യോദയത്തിന് ശേഷം (ദുഹാ സമയത്ത്) ഉള്ള ഉറക്കമാണ്; അതായത്, ആളുകള്‍ തങ്ങളുടെ ജീവിതവൃത്തി … Continue reading

Posted in All Posts, Knowledge | Tagged , , | Leave a comment

വെളിച്ചം വിതറുന്ന മഷിപ്പാടുകള്‍!

വെളിച്ചം വിതറുന്ന മഷിപ്പാടുകള്‍!  ഇമാം അഹ്മദ് ഇബ്നു ഹന്‍ബല്‍ (رحمه الله) പറഞ്ഞതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു: ‘ഒരിക്കല്‍ അശ്ശാഫിഈ (ഇമാം ശാഫി رحمه الله) എന്നെ അദ്ദേഹത്തിന്റെ സദസ്സില്‍ ഇരിക്കവേ കാണുകയുണ്ടായി, എന്റെ വസ്ത്രത്തില്‍ പുരണ്ട ഒരു മഷിപ്പാട് ഞാന്‍ മറയ്ക്കാന്‍ ശ്രമിക്കുന്നതായി. അദ്ദേഹം പറഞ്ഞു: “ഓ ചെറുപ്പക്കാരാ! താങ്കള്‍ എന്താണ് മറയ്ക്കുന്നത്?! (അറിയില്ലേ) ഒരാളുടെ … Continue reading

Posted in All Posts, Knowledge | Tagged , , | Leave a comment

ഉമറിന്റെ(റ) ഉപദേശങ്ങള്‍; റമദാന്‍ ആദ്യരാവില്‍

 ഉമറിന്റെ(റ) ഉപദേശങ്ങള്‍; റമദാന്‍ ആദ്യരാവില്‍ മഹാനായ സ്വഹാബി, സത്യവിശ്വാസികളുടെ നേതാവ്; ഉമര്‍ ബിന്‍ ഖത്താബ് (رضي الله عنه) റമദാന്‍ ആദ്യരാവ് എത്തിയാല്‍ മഗ്രിബ് നമസ്കാരം നിര്‍വഹിക്കും, ശേഷം (ജനങ്ങളോടായി) പറയും: “നിങ്ങള്‍ ഇരിക്കുവിന്‍!” തുടര്‍ന്ന് അദ്ദേഹം ചുരുങ്ങിയ വാക്കുകള്‍ അവരോട് സംസാരിക്കും: “നിശ്ചയമായും ഈ മാസത്തില്‍ നോമ്പ് നിങ്ങളുടെ മേല്‍ അല്ലാഹു നിര്‍ബന്ധ ബാധ്യതയാക്കിയിരിക്കുന്നു; … Continue reading

Posted in All Posts, History, Knowledge | Tagged , , , , | Leave a comment

മുഹമ്മദ്‌(ﷺ)യുടെ അനന്തരസ്വത്ത്!

“ഹാ, നിങ്ങളുടെ  കഷ്ടം! അതാണ്‌ മുഹമ്മദ്‌ ﷺ അനന്തരമാക്കിയത്!” അബൂഹുറൈറ (رَضِي الله عَنه) തന്നെ ഉദ്ധരിക്കുന്നു; അദ്ദേഹം ഒരിക്കല്‍ മദീനയിലെ അങ്ങാടിയിലൂടെ കടന്നുപോവുകയായിരുന്നു. അവിടത്തുകാര്‍ തിരക്കിട്ട വ്യാപാര വ്യവഹാരങ്ങളില്‍ മുഴുകിയതായി അദ്ദേഹം കണ്ടു. അദ്ദേഹം ഇടയില്‍ ഒന്ന്‍ നിന്നു; എന്നിട്ട് വിളിച്ചു ചോദിച്ചു:  ‘ഓ, ജനങ്ങളേ! (അങ്ങാടിയില്‍ ഉള്ളവരേ) എന്താണ് നിങ്ങളെ ഇത്ര കഴിവുകെട്ടവരാക്കിയത്?!” അവര്‍ അന്വേഷിച്ചു: … Continue reading

Posted in All Posts, History, Knowledge | Tagged , , , | Leave a comment

‘അത്ഭുതം, ഈ ഗ്രന്ഥം!’

‘ഇത് സംരക്ഷിതഗ്രന്ഥം എന്ന് ഞാന്‍ തിരിച്ചറിഞ്ഞു; ..അത് എന്റെ ഇസ്ലാമിലേക്കുള്ള കാരണവുമായി!’‘മുസ്ലിമാവട്ടെ; ഈ ഗ്രന്ഥം വായിക്കുന്നില്ല!’ മക്കയിലെ പരിശുദ്ധ ഹറമിലെ (മസ്ജിദുല്‍ ഹറം) ഇമാമും ഖതീബുമായ ശൈഖ് സഊദ് ശ്ശുറൈം (حفظه الله) തന്റെ സംസാരത്തില്‍, അല്ലാഹുവിന്റെ ഗ്രന്ഥം വഴി ഇസ്ലാമിലേക്ക് കടന്നുവന്ന ഒരു യഹൂദിയുടെ കഥ ഉദ്ധരിച്ചുകൊണ്ട് മുസ്ലിംകളെ ഉപദേശിക്കുന്നു: യഹ്‍യാ ബിന്‍ അക്ഥം … Continue reading

Posted in All Posts, History, Knowledge | Tagged , , | Leave a comment

..‘ഞാന്‍ സലഫിയാണ് !’ أنا سلفي

‘ഞാന്‍ സലഫിയാണ് !’  أنا سلفي ~മുഹമ്മദ്‌ നാസിറുദ്ദീന്‍ അല്‍-അല്‍ബാനി (رَحِمَهُ الله)‘സലഫിയ്യഃ എന്ന നാമകരണം ഹിസ്ബിയ്യത്തിലേക്കുള്ള ക്ഷണമാണോ?’ മഹാനായ മുഹദ്ദിഥ്,  അഹ്ലുസ്സുന്നഃയുടെ ഇമാം അല്ലാമാ  മുഹമ്മദ്‌ നാസിറുദ്ദീന്‍ അല്‍-അല്‍ബാനി (رَحِمَهُ الله)യോട് ചോദിക്കപ്പെട്ടു: ‘എന്തിനാണ് സലഫിയ്യഃ എന്ന നാമകരണം? അത് ഹിസ്ബിയ്യത്തിലേക്കുള്ള ക്ഷണമാണോ, അല്ലെങ്കില്‍ ഒരു വിഭാഗത്തിലേക്കോ മദ്‍ഹബിലേക്കോ? അല്ലെങ്കില്‍ അത് ഇസ്ലാമിലെ പുതിയൊരു … Continue reading

Posted in All Posts, Knowledge | Tagged , , , | Leave a comment

മിന്നല്‍പിണര്‍ ഉതിരുമ്പോള്‍..!

മിന്നല്‍പിണര്‍ ഉതിരുമ്പോള്‍..! وَيُسَبِّحُ الرَّعْدُ بِحَمْدِهِ وَالْمَلَائِكَةُ مِنْ خِيفَتِهِ وَيُرْسِلُ الصَّوَاعِقَ فَيُصِيبُ بِهَا مَن يَشَاءُ وَهُمْ يُجَادِلُونَ فِي اللَّـهِ وَهُوَ شَدِيدُ الْمِحَالِ ﴿١٣:۱۳﴾ ۱۳ [ഇടിനാദം അവനെ സ്തുതിക്കുന്നതോടൊപ്പം പ്രകീര്‍ത്തിക്കുന്നു. അവനെപ്പറ്റിയുള്ള ഭയത്താല്‍ മലക്കുകളും (അവനെ പ്രകീര്‍ത്തിക്കുന്നു.) അവന്‍ ഇടിവാളുകള്‍ അയക്കുകയും, താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവ ഏല്‍പിക്കുകയും ചെയ്യുന്നു. അവര്‍ … Continue reading

Posted in All Posts, Knowledge | Tagged , | Leave a comment

‘ഓ, ദിനാര്‍! നിനക്ക് നാശം..!!’

 ‘ഓ, ദിനാര്‍! നിനക്ക് നാശം..!!’ ദിനാര്‍ അല്‍-അയാര്‍ എന്ന ഒരു വ്യക്തിയെ കുറിച്ച് അത്ഭുതകരമായ ഒരു കഥയുണ്ട്. ദിനാറിന്റെ മാതാവ് സദ്‌വൃത്തയായ ഒരു സ്ത്രീ ആയിരുന്നു, അവര്‍ അയാളെ ഉപദേശിച്ചുകൊണ്ടേയിരിക്കുമായിരുന്നു, അയാളുടെ തന്നിഷ്ടകരമായ, പാപപങ്കിലമായ ജീവിതരീതിയെ കുറിച്ച്; എന്നാല്‍ എത്രത്തോളം അവര്‍ ശ്രമിച്ചിട്ടും, എന്തു തന്നെയായിട്ടും, അവരുടെ വാക്കുകള്‍ക്ക് അവനില്‍ ഗുണകരമായ ഒരു മാറ്റവും സൃഷ്ടിക്കാനായില്ല. … Continue reading

Posted in All Posts, History, Knowledge | Tagged , | 1 Comment

‘പക്ഷെ, ഞാനവന് മാപ്പ് നല്‍കിയിട്ടുണ്ട്..!’

‘പക്ഷെ, ഞാനവന് മാപ്പ് നല്‍കിയിട്ടുണ്ട്..!’ ഇമാം അഹ്മദിനെ (അഹ്മദ് ഇബ്നു ഹമ്പല്‍ റഹിമഹുല്ലാഹ്) ഖലീഫയായ അല്‍-മുഅ്‍തസിം’ന്റെ (المعتصم) അടുത്തേക്ക് ദണ്‌ഡനം** സ്വീകരിക്കാനായി കൊണ്ടുവരുമ്പോള്‍, അദ്ദേഹത്തിനോട് പറയപ്പെട്ടു: “താങ്കളെ മര്‍ദ്ദിക്കുന്നവര്‍ക്കു എതിരില്‍ പ്രാര്‍ഥിക്കുക!” ഇമാം അഹ്മദ് (റഹിമഹുല്ലാഹ്) പ്രതിവചിച്ചു: “തന്നെ മര്‍ദ്ദിക്കുന്നവനെതിരെ പ്രാര്‍ഥിക്കുന്ന ഒരുവന്‍ ക്ഷമാശീലന്‍ (صابر) അല്ല”. ഇമാം അഹ്മദ് (റഹിമഹുല്ലാഹ്)യെ ഇതിനായി കൊണ്ടുവന്നത് പരിശുദ്ധമായ റമദാന്‍ … Continue reading

Posted in All Posts, History | Tagged , , , | Leave a comment

“അല്ലാഹു എന്നില്‍ നിന്ന് ഒരു കൈക്കൂലിയും സ്വീകരിച്ചിട്ടില്ല..!”

നജ്ജാശി(റ) അബ്സീനിയയിലെ രാജാവായ കഥ നജ്ജാശി രാജാവ് തന്റെ നാട്ടിലേക്ക് [അബ്സീനിയ] ഹിജ്റ വന്ന മുസ്ലിംകളെ ഖുറൈശികളിലെ മുശ്‍രിക്കുകള്‍ക്ക് മടക്കിയേല്‍പ്പിക്കുവാന്‍ വിസമ്മതിച്ചതിനെയും; അത് ചെയ്യാനായി അദ്ദേഹത്തിനു കാഴ്ച നല്‍കാന്‍ മുശ്‍രിക്കുകള്‍ കൈക്കൂലിയായി കൊണ്ട് വന്ന സമ്മാനങ്ങള്‍ അദ്ദേഹം നിരസിച്ചതിനെയും സംബന്ധിച്ച്: ♦ അസ്സുഹ്‍രീ(റ) പറഞ്ഞു: ‘ഉര്‍വ ബിന്‍ അസ്സുബൈര്‍(റ) ഉമ്മു സലമഃ(റ)യില്‍ നിന്ന് ഈ ഹദീഥ് … Continue reading

Posted in All Posts, History | Tagged , , , | 1 Comment