ഉമറിന്റെ(റ) ഉപദേശങ്ങള്‍; റമദാന്‍ ആദ്യരാവില്‍

 ഉമറിന്റെ(റ) ഉപദേശങ്ങള്‍; റമദാന്‍ ആദ്യരാവില്‍

മഹാനായ സ്വഹാബി, സത്യവിശ്വാസികളുടെ നേതാവ്; ഉമര്‍ ബിന്‍ ഖത്താബ് (رضي الله عنه) റമദാന്‍ ആദ്യരാവ് എത്തിയാല്‍ മഗ്രിബ് നമസ്കാരം നിര്‍വഹിക്കും, ശേഷം (ജനങ്ങളോടായി) പറയും: “നിങ്ങള്‍ ഇരിക്കുവിന്‍!”

തുടര്‍ന്ന് അദ്ദേഹം ചുരുങ്ങിയ വാക്കുകള്‍ അവരോട് സംസാരിക്കും:

“നിശ്ചയമായും ഈ മാസത്തില്‍ നോമ്പ് നിങ്ങളുടെ മേല്‍ അല്ലാഹു നിര്‍ബന്ധ ബാധ്യതയാക്കിയിരിക്കുന്നു; രാത്രിയില്‍ നിന്ന് നമസ്കരിക്കല്‍ നിങ്ങള്‍ക്ക് മേല്‍ അവന്‍ നിര്‍ബന്ധ ബാധ്യത നിശ്ചയിച്ചിട്ടില്ല. എന്നാല്‍ നിങ്ങളില്‍ രാത്രി നിന്ന് നമസ്കരിക്കാന്‍ കഴിവുള്ളവര്‍  അങ്ങനെ ചെയ്യട്ടെ;  കാരണം അത് അല്ലാഹു നമുക്ക് ഐച്ഛികമായി (കൂടുതലായി) കല്‍പ്പിച്ച പുണ്യപ്രവൃത്തികളില്‍ പെട്ടതാണ്. അതിനാല്‍ ആര്‍ക്ക് രാത്രി നമസ്കാരം നിര്‍വഹിക്കാന്‍ കഴിയാത്തതായി ഉണ്ടോ, അവര്‍ അവരുടെ വിരിപ്പുകളില്‍ കിടന്നുറങ്ങുകയും ചെയ്യട്ടെ.  

നിങ്ങള്‍ ഇങ്ങനെ പറയുന്നത് സൂക്ഷിക്കുകയും ചെയ്യുക! ; (അതായതു), ഇന്ന ഇന്ന ആള്‍ നോമ്പ് നോല്‍ക്കുന്നെങ്കില്‍ ഞാനും നോല്‍ക്കും; ഇന്ന ഇന്ന ആള്‍ രാത്രി നമസ്കാരം നിര്‍വഹിക്കുന്നുണ്ടെങ്കില്‍ ഞാനും ചെയ്യും (എന്ന്). ആരെങ്കിലും നോമ്പ് നോല്‍ക്കുകയും രാത്രി നിന്ന് നമസ്കരിക്കുകയും ചെയ്യുന്നെങ്കില്‍, അവന്‍ അത് അല്ലാഹുവിന് മാത്രം വേണ്ടി ആക്കിക്കൊള്ളട്ടെ! നിങ്ങള്‍ അറിയുകയും ചെയ്യണം; നിങ്ങള്‍ ഒരു നമസ്കാരത്തിന് വേണ്ടി പ്രതീക്ഷിച്ച് ഇരിക്കുന്ന നേരമത്രയും നിങ്ങള്‍ നമസ്കാരത്തില്‍ തന്നെയാണ്.

അല്ലാഹുവിന്റെ ഭവനങ്ങളില്‍ (പള്ളികളില്‍) വ്യര്‍ത്ഥവും വ്യാജവുമായ എല്ലാ സംസാരങ്ങളും നിങ്ങള്‍ കുറയ്ക്കുകയും ചെയ്യുക! (അദ്ദേഹം ഇത് രണ്ടോ മൂന്നോ തവണ ആവര്‍ത്തിച്ചു).

നിങ്ങളില്‍ ആരും തന്നെ മാസം ആരംഭിക്കുന്നതിന് ഏതാനും ദിവസം മുന്‍പായി (റമദാനിന്റെ ആരംഭം നഷ്ടമാവാതിരിക്കാനുള്ള സൂക്ഷ്മതയുടെ പേരില്‍) നോമ്പ് ആരംഭിക്കുകയും ചെയ്യാതിരിക്കുക. (അദ്ദേഹം ഇത് മൂന്ന് തവണ ആവര്‍ത്തിച്ചു). നിങ്ങള്‍ (മാസാരംഭത്തിന്റെ ചന്ദ്രക്കല) കാണും വരെ നോമ്പ് ആരംഭിക്കുകയും ചെയ്യരുത്; അത് മേഘാവൃതമായെങ്കില്‍ അല്ലാതെ. ഇനി മേഘം മൂടിയെങ്കില്‍, നിങ്ങള്‍ (മുന്‍മാസത്തെ) 30 എണ്ണിക്കണക്കാക്കുകയും ചെയ്യുക.

പിന്നീട് ചക്രവാളങ്ങളില്‍ രാത്രിയെ കാണും വരെ (സൂര്യന്റെ അസ്തമയം ഉറപ്പാക്കും വരെ) നിങ്ങളുടെ നോമ്പ് നിങ്ങള്‍ മുറിക്കുകയും ചെയ്യരുത്.”


‘Abd Al-Razzâq Al-San’ânî, Al-Musannaf article 7748.


Advertisements

About Vazhi Vilakk

ഇസ്ലാമിന്റെ തനതായ പാതയില്‍ ജീവിച്ച് പുറകെ വരുന്നവര്‍ക്കായി നന്മയുടെ വഴിയടയാളങ്ങള്‍ അവശേഷിപ്പിച്ച്‌ കടന്നുപോയ സച്ചരിതരായ സലഫുകള്‍ വിതറിയ വിജ്ഞാനശകലങ്ങളുടെ നുറുങ്ങുവെട്ടം..
This entry was posted in All Posts, History, Knowledge and tagged , , , , . Bookmark the permalink.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s