മുഹമ്മദ്‌(ﷺ)യുടെ അനന്തരസ്വത്ത്!

“ഹാ, നിങ്ങളുടെ  കഷ്ടം! അതാണ്‌ മുഹമ്മദ്‌  അനന്തരമാക്കിയത്!”

അബൂഹുറൈറ (رَضِي الله عَنه) തന്നെ ഉദ്ധരിക്കുന്നു; അദ്ദേഹം ഒരിക്കല്‍ മദീനയിലെ അങ്ങാടിയിലൂടെ കടന്നുപോവുകയായിരുന്നു. അവിടത്തുകാര്‍ തിരക്കിട്ട വ്യാപാര വ്യവഹാരങ്ങളില്‍ മുഴുകിയതായി അദ്ദേഹം കണ്ടു.

അദ്ദേഹം ഇടയില്‍ ഒന്ന്‍ നിന്നു; എന്നിട്ട് വിളിച്ചു ചോദിച്ചു:  ‘ഓ, ജനങ്ങളേ! (അങ്ങാടിയില്‍ ഉള്ളവരേ) എന്താണ് നിങ്ങളെ ഇത്ര കഴിവുകെട്ടവരാക്കിയത്?!”

അവര്‍ അന്വേഷിച്ചു: “ഓ, അബൂഹുറൈറ! അതെങ്ങനെയാണ്‌?”

അദ്ദേഹം അറിയിച്ചു: “അവിടെ നമ്മുടെ  പ്രവാചകന്‍ മുഹമ്മദിന്റെ() അനന്തര സ്വത്ത് വിതരണം ചെയ്തു കൊണ്ടിരിക്കുന്നു! നിങ്ങളാണെങ്കില്‍ ഇവിടെയും! നിങ്ങള്‍ക്കും പോയി നിങ്ങളുടെ ഓഹരി വാങ്ങിക്കൂടെ?!”

അവര്‍ ആകാംക്ഷയില്‍ അന്വേഷിച്ചു: “അതെവിടെയാണ് (വിതരണം) അബൂഹുറൈറാ?”

അദ്ദേഹം അറിയിച്ചു: “പള്ളിയില്‍!”

അതോടെ അവരെല്ലാം തിരക്കിട്ട് മസ്ജിദുന്നബവിയിലേക്ക് പാഞ്ഞു. അബൂഹുറൈറ (رَضِي الله عَنه) അല്‍പ്പനേരം കൂടെ അവിടെ തങ്ങി, അവര്‍ തിരികെയെത്തും വരെ.

കുറച്ചു നേരം കഴിഞ്ഞ് അവരെല്ലാം (നിരാശരായി) തിരികെ വന്നപ്പോള്‍ അദ്ദേഹം അവരുടെ വിവരം അന്വേഷിച്ചു. അവര്‍ പറഞ്ഞു: “ഓ, അബൂഹുറൈറാ, ഞങ്ങള്‍ പള്ളിയിലേക്ക് പോയി, എന്നാല്‍ അവിടെ ഒന്നും വിതരണം ചെയ്യുന്നതായി ഞങ്ങള്‍ കണ്ടില്ല.”

അദ്ദേഹം ചോദിച്ചു: “എന്നാല്‍ നിങ്ങള്‍ എന്താണവിടെ കണ്ടത്? നിങ്ങള്‍ പള്ളിയില്‍ ആരെയും കണ്ടില്ലേ?”

അവര്‍ പറഞ്ഞു: “അതെ, തീര്‍ച്ചയായും ഞങ്ങള്‍ കണ്ടു; ജനങ്ങളില്‍ ചിലര്‍ നമസ്കരിക്കുന്നു; അവരില്‍ ചിലര്‍ ഖുര്‍ആന്‍ പാരായണം നടത്തുന്നു; മറ്റു ചിലര്‍ ദീനിലെ ഹലാല്‍-ഹറാമിന്റെ വിധികള്‍ പഠിക്കുന്നു..”

അപ്പോള്‍ മഹാനായ ആ സ്വഹാബി, അബൂഹുറൈറ (رَضِي الله عَنه)  അറിയിച്ചു:

‘ഓ, നിങ്ങളുടെ കാര്യം എത്ര കഷ്ടം! എന്നാല്‍ അതാണ്‌ പ്രവാചകന്‍ മുഹമ്മദ്‌ (ﷺ) വിട്ടേച്ചുപോയ അനന്തരസ്വത്ത്!”


[Reported by at-Tabaraani in al-Aswaat, with a Hassan chain of narrators; Al-Albanee also graded it Hasan in Saheeh al-Targheeb wa Tarheeb, Vol 1, pg. 19.]

ഈ സംഭവം പ്രവാചകന്റെ ഈ ഹദീഥ് ഉദാഹരിക്കുന്നു; അതായത് അബൂദര്‍ദാഅ് (رضي الله عنه) ഉദ്ധരിക്കുന്നു: “നിശ്ചയം, പണ്ഡിതന്മാര്‍ അമ്പിയാക്കളുടെ അനന്തരാവകാശികളാണ്. തീര്‍ച്ചയായും പ്രവാചകന്മാര്‍ ദീനാറോ ദിര്‍ഹമോ അനന്തരമായി വിട്ടേച്ചുപോയിട്ടില്ല; അവര്‍ അനന്തരമായി ഉപേക്ഷിച്ചുപോയത് വിജ്ഞാനം മാത്രമാണ്. അതുകൊണ്ട്, ആര്‍ വിജ്ഞാനമാര്‍ജിച്ചുവോ അവന് മഹത്തായ സൗഭാഗ്യമാണ് കൈവരിക്കാന്‍ കഴിഞ്ഞത്.”

(ഹദീഥ് ഹസന്‍ – അബൂദാവൂദ് , ഇബ്നുമാജ ; ശൈഖ് അല്‍-അല്‍ബാനി (رحمه الله) പ്രാമാണികമെന്ന് അംഗീകരിച്ചത്  -ശറഹുസുന്നഃ 1/276).

Advertisements

About Vazhi Vilakk

ഇസ്ലാമിന്റെ തനതായ പാതയില്‍ ജീവിച്ച് പുറകെ വരുന്നവര്‍ക്കായി നന്മയുടെ വഴിയടയാളങ്ങള്‍ അവശേഷിപ്പിച്ച്‌ കടന്നുപോയ സച്ചരിതരായ സലഫുകള്‍ വിതറിയ വിജ്ഞാനശകലങ്ങളുടെ നുറുങ്ങുവെട്ടം..
This entry was posted in All Posts, History, Knowledge and tagged , , , . Bookmark the permalink.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s