‘അത്ഭുതം, ഈ ഗ്രന്ഥം!’

‘ഇത് സംരക്ഷിതഗ്രന്ഥം എന്ന് ഞാന്‍ തിരിച്ചറിഞ്ഞു;
..അത് എന്റെ ഇസ്ലാമിലേക്കുള്ള കാരണവുമായി!’
amazing_quran_vazhivilakk
‘മുസ്ലിമാവട്ടെ; ഈ ഗ്രന്ഥം വായിക്കുന്നില്ല!’

മക്കയിലെ പരിശുദ്ധ ഹറമിലെ (മസ്ജിദുല്‍ ഹറം) ഇമാമും ഖതീബുമായ ശൈഖ് സഊദ് ശ്ശുറൈം (حفظه الله) തന്റെ സംസാരത്തില്‍, അല്ലാഹുവിന്റെ ഗ്രന്ഥം വഴി ഇസ്ലാമിലേക്ക് കടന്നുവന്ന ഒരു യഹൂദിയുടെ കഥ ഉദ്ധരിച്ചുകൊണ്ട് മുസ്ലിംകളെ ഉപദേശിക്കുന്നു:


യഹ്‍യാ ബിന്‍ അക്ഥം (رحمه الله – أبو محمد يحيى بن أكثم‎‎) പറയുന്നു:

അല്‍മഅ്‍മൂന്‍ (ابوجعفر عبدالله المأمون‎‎), ആ പ്രദേശത്തെ ഭരണാധികാരി ആയിരിക്കെ, അദ്ദേഹത്തിനു പ്രശസ്തമായ ഒരു മജ്ലിസ് ഉണ്ടായിരുന്നു.  ഒരുനാള്‍ ആ മജ്ലിസില്‍ കുറെ ആളുകള്‍ കൂടിയിരിക്കെ, ഒരു യഹൂദി അവരിലേക്ക്‌ വന്ന് ചേര്‍ന്നു. അദ്ദേഹം പറയുന്നു; അയാള്‍ അന്ന് നന്നായി വാക്ചാതുരിയോടെ സംസാരിച്ചിരുന്നു. അങ്ങനെ, സഭ പിരിഞ്ഞപ്പോള്‍ അല്‍മഅ്‍മൂന്‍ അയാളെ (യഹൂദിയെ) വിളിച്ചു, എന്നിട്ട് ചോദിച്ചു:

‘നീ ഒരു ഇസ്രായീല്യനാണോ?”

 അയാള്‍ മറുപടി പറഞ്ഞു: ‘അതെ’

‘എന്നാല്‍ നീ മുസ്ലിം ആവുക! നീയത് ചെയ്‌താല്‍ ഞാന്‍ നിനക്ക് ചിലത് (സമ്മാനമായി) നല്‍കാം..’

അയാള്‍ അതിനോട്  യോജിച്ചുകൊണ്ടെന്ന പോലെ അവിടം വിട്ടു.

ശേഷം ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍  അയാള്‍ വന്നു, മുസ്ലിമായിക്കൊണ്ട്! അപ്പോള്‍ അല്‍മഅ്‍മൂന്‍ അയാളെ വിളിച്ചു ചോദിച്ചു:

‘നീ കഴിഞ്ഞ നാളിലെ നമ്മുടെ ചങ്ങാതി തന്നെയല്ലേ?’

‘അതെ’

‘എന്നാല്‍ എന്താണ് നിന്നെ ഇസ്ലാമിലേക്ക് നയിച്ചത്?’

അയാള്‍ അത് വിശദീകരിച്ചു:

“നിങ്ങളുടെ സഭയില്‍ നിന്ന് പിരിഞ്ഞ ശേഷം ഞാന്‍ ഈ ദീനുകളെല്ലാം (മതങ്ങള്‍) പരീക്ഷിക്കാന്‍ തീരുമാനിച്ചു. നിങ്ങള്‍ കണ്ടുവെങ്കില്‍, എന്റെ  നല്ല മനോഹരമായ കൈപ്പടയാണ്. അങ്ങനെ, ഞാന്‍ തൌറാത്തിന്റെ മൂന്ന് പകര്‍പ്പ് എഴുതിയുണ്ടാക്കാന്‍ തുടങ്ങി; അതില്‍ ഞാന്‍ (പലതും) കൂട്ടിച്ചേര്‍ക്കുകയും  (ചിലത്) വെട്ടിക്കുറക്കുകയും ചെയ്തു. എന്നിട്ട് ഞാനതുമായി (ജൂത) ദേവാലയത്തില്‍ കടന്നുചെന്നു, അവരത് എന്നില്‍ നിന്നും വിലയ്ക്കുവാങ്ങി.

പിന്നീട്, ഞാന്‍ ഇഞ്ചീലിന്റെയും മൂന്ന് പകര്‍പ്പ് എഴുതിയുണ്ടാക്കി; അവയിലും (പലതും) കൂട്ടിച്ചേര്‍ക്കുകയും  (ചിലത്) വെട്ടിക്കുറക്കുകയും ചെയ്തു! അതുമായി ‘ചര്‍ച്ചി’ലേക്ക് ചെന്നു, അവരത് എന്നില്‍ നിന്നും വിലക്കുവാങ്ങി.

ശേഷം, ഞാന്‍ ഖുര്‍ആനിന്റെയും മൂന്ന് പകര്‍പ്പുകള്‍ ഉണ്ടാക്കി, അതിലും (പലതും) കൂട്ടിച്ചേര്‍ക്കുകയും (ചിലത്) വെട്ടിക്കുറക്കുകയും ചെയ്തു! എന്നിട്ടതുമായി അതിന്റെ എഴുത്തുകാരില്‍ ചെന്നു, അവരതുവാങ്ങി പേജുകള്‍ പരിശോധിച്ചു. എന്നാല്‍ അവരതിലെ ഏറ്റക്കുറച്ചിലുകള്‍ തിരിച്ചറിഞ്ഞു! അതുകൊണ്ട് എന്നിലേക്ക്‌ തന്നെ അതിനെ മടക്കിയെറിഞ്ഞു. അവരെന്നില്‍ നിന്നത് വാങ്ങിയതേയില്ല!

അതെ, അപ്പോള്‍ ഞാന്‍ തിരിച്ചറിഞ്ഞു; തീര്‍ച്ചയായും ഈ ഗ്രന്ഥം (സ്രഷ്ടാവിനാല്‍) സംരക്ഷിക്കപ്പെട്ടത് തന്നെയെന്ന്!

അത് എന്റെ ഇസ്ലാമിലേക്ക് (പ്രവേശനത്തിനുള്ള) കാരണവുമായി!”


ശൈഖ് ശുറൈം (حفظه الله) കണ്ണുനീര്‍ വാര്‍ത്ത്, തൊണ്ടയിടറിക്കൊണ്ട്  മുസ്ലിം ഉമ്മത്തിനെ തുടര്‍ന്ന് ഉപദേശിക്കുന്നു:

 إِنَّ الَّذِينَ كَفَرُوا بِالذِّكْرِ لَمَّا جَاءَهُمْ وَإِنَّهُ لَكِتَابٌ عَزِيزٌ (41) لَا يَأْتِيهِ الْبَاطِلُ مِنْ بَيْنِ يَدَيْهِ وَلَا مِنْ خَلْفِهِ تَنْزِيلٌ مِنْ حَكِيمٍ  حَمِيدٍ ﴿42﴾  [فصلت] ..ف

‘തീര്‍ച്ചയായും ഈ ഉല്‍ബോധനം തങ്ങള്‍ക്കു വന്നുകിട്ടിയപ്പോള്‍ അതില്‍ അവിശ്വസിച്ചവര്‍ (നഷ്ടം പറ്റിയവര്‍ തന്നെ) തീര്‍ച്ചയായും അത് പ്രതാപമുള്ള ഒരു ഗ്രന്ഥം തന്നെയാകുന്നു. (41) അതിന്‍റെ മുന്നിലൂടെയോ, പിന്നിലൂടെയോ അതില്‍ അസത്യം വന്നെത്തുകയില്ല. യുക്തിമാനും സ്തുത്യര്‍ഹനുമായിട്ടുള്ളവന്‍റെ പക്കല്‍ നിന്ന് അവതരിപ്പിക്കപ്പെട്ടതത്രെ അത്‌’  (42) – സൂ. ഫുസ്സിലത്ത്

ഇത് അല്ലാഹുവിന്റെ മഹത്തായ ഗ്രന്ഥമാണ്! പരിശുദ്ധാത്മാവിലൂടെ അവതരിക്കപ്പെട്ട മഹനീയ ഗ്രന്ഥം! എന്നാല്‍  നാമതിനെ കൊണ്ട് എന്താണ് ചെയ്തത് ?

നമ്മുടെ (സകല) പുറപ്പാടുകളിലും തീര്‍പ്പുകളിലും, നമ്മുടെ കോപവേളകളിലും അതുപോലെ തൃപ്തികളിലും, നമ്മുടെ കയറ്റങ്ങളിലും ഞെരുക്കങ്ങളിലുമെല്ലാം തന്നെ അത് നമ്മുടെ മാര്‍ഗരേഖയും ധര്‍മ്മസംഹിതയും ആയിട്ടുണ്ടോ ? അതോ, അത് നമ്മുടെ ഷെല്‍ഫുകളില്‍ അതിഥിയെ പോലെ അലങ്കരിച്ച് സൂക്ഷിച്ചു വെച്ചിരിക്കയാണോ; റമദാനില്‍ അല്ലാതെ അതുകൊണ്ട് പുണ്യം നേടാനില്ല എന്ന മട്ടില്‍?!

അതോ, നമ്മുടെ അണപ്പല്ല് കൊണ്ട് ആ ഖുര്‍ആന്‍ കടിച്ചു പിടിച്ചുകൊണ്ട്, അതിന്റെ വെളിച്ചം നയിക്കുന്ന പ്രകാശവീഥികളില്‍  നാം ഉറച്ചുനില്‍ക്കുന്നുണ്ടോ?

അല്ല, മുതുകില്‍ വെള്ളം നിറഞ്ഞ തോല്‍സഞ്ചിയേന്തിയിട്ടും, മരുഭൂമിയില്‍ ദാഹാര്‍ത്തമായി അലയുന്ന ഒരു ഒട്ടകത്തെ പോലെ ആണോ നാം ?!

അതോ! നമ്മുടെ കേള്‍വികള്‍ ഖുര്‍ആനിക വചനങ്ങളെ വലതു ചെവിക്കുഴലിലൂടെ കടത്തിവിട്ട്,  അതെ, വലതു ചെവികൊണ്ടു കേട്ട് ഇടതു ചെവിയിലൂടെ പുറന്തള്ളുന്നവയെ പോലെ ആയിത്തീര്‍ന്നോ?!!”


اللهم اجعل القرآن ربيع قلوبنا و شفاء صدورنا ، و نور أبصارنا و جلاء أحزاننا ، و ذهاب همومنا و غمومنا، و قائدنا و دليلنا إلى جنات النعيم، آمين


!! قصة يهودي يدخل الإسلام بسبب كتاب الله – الشيخ سعود الشريم (حفظه الله)     – والمسلم لا يقرأ القرآن 

Advertisements

About Vazhi Vilakk

ഇസ്ലാമിന്റെ തനതായ പാതയില്‍ ജീവിച്ച് പുറകെ വരുന്നവര്‍ക്കായി നന്മയുടെ വഴിയടയാളങ്ങള്‍ അവശേഷിപ്പിച്ച്‌ കടന്നുപോയ സച്ചരിതരായ സലഫുകള്‍ വിതറിയ വിജ്ഞാനശകലങ്ങളുടെ നുറുങ്ങുവെട്ടം..
This entry was posted in All Posts, History, Knowledge and tagged , , . Bookmark the permalink.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s