..‘ഞാന്‍ സലഫിയാണ് !’ أنا سلفي

‘ഞാന്‍ സലഫിയാണ് !’  أنا سلفي

~മുഹമ്മദ്‌ നാസിറുദ്ദീന്‍ അല്‍-അല്‍ബാനി (رَحِمَهُ الله)the_clear_manhaj_of_salaf_vazhivilakk‘സലഫിയ്യഃ എന്ന നാമകരണം ഹിസ്ബിയ്യത്തിലേക്കുള്ള ക്ഷണമാണോ?’

മഹാനായ മുഹദ്ദിഥ്,  അഹ്ലുസ്സുന്നഃയുടെ ഇമാം അല്ലാമാ  മുഹമ്മദ്‌ നാസിറുദ്ദീന്‍ അല്‍-അല്‍ബാനി (رَحِمَهُ الله)യോട് ചോദിക്കപ്പെട്ടു:

‘എന്തിനാണ് സലഫിയ്യഃ എന്ന നാമകരണം? അത് ഹിസ്ബിയ്യത്തിലേക്കുള്ള ക്ഷണമാണോ, അല്ലെങ്കില്‍ ഒരു വിഭാഗത്തിലേക്കോ മദ്‍ഹബിലേക്കോ? അല്ലെങ്കില്‍ അത് ഇസ്ലാമിലെ പുതിയൊരു ഗ്രൂപ്പ് ആണോ?

അദ്ദേഹം മറുപടി പറഞ്ഞു:

തീര്‍ച്ചയായും ‘السلف’ എന്ന പദം അറബി ഭാഷയില്‍ അറിയപ്പെട്ടത് ആണ്, ഇസ്ലാമിക ശരീഅത്തിലും; ഇവിടെ നമുക്ക് പ്രധാനമായത് എന്തെന്നാല്‍ ഇസ്ലാമിക ശരീഅത്തിന്‍റെ വീക്ഷണകോണിലൂടെ ഈ വിഷയത്തിലെ അവലോകനം എന്താണ് എന്നതാണ്.

അതിലേക്ക് നമുക്ക് കാണാം, പ്രവാചകന്‍(ﷺ) അദ്ദേഹത്തിന്റെ മരണകാരണമായ അസുഖ സമയത്ത് പ്രിയപുത്രി ഫാത്തിമ(رَضِي الله عَنهاَ)യോട് ഇങ്ങനെ പറഞ്ഞതായി പ്രാമാണികമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്:

فاتقي الله واصبري، ونعم السلف أنا لك

‘നീ അല്ലാഹുവെ സൂക്ഷിക്കുകയും ക്ഷമ കൈക്കൊള്ളുകയും ചെയ്യുക, തീര്‍ച്ചയായും ഞാന്‍ നിനക്ക് അനുഗ്രഹീതനായ ഒരു സലഫ് (മുന്‍ഗാമി) ആണ്’. [1]

പണ്ഡിതലോകത്ത് ‘سلف’ എന്ന വാക്ക് ഉപയോഗിക്കപ്പെട്ടത് നോക്കുകയാണെങ്കില്‍ അത് വളരെയധികം നമുക്ക് കാണാനാവും. അതിവിടെ എണ്ണിയെണ്ണിപ്പറയാവുന്നതിലും ഏറെ അധികമുണ്ട് എന്നതാണ് കാര്യം. നമുക്ക് ഒരു ഉദാഹരണം കൊണ്ട് തന്നെ മതിയാവും; അത് ബിദ്അത്തിനെതിരെ (പുത്തന്‍ നിര്‍മിതികള്‍) പൊരുതുന്നതിലേക്കായി  അവര്‍ ഉദാഹരിക്കുന്നതാണ്:

كل خير في اتباع من سلف** وكل شر في ابتداع من خلف

‘എല്ലാ നന്മയും സലഫുകളെ പിന്‍പറ്റുന്നതിലാണ് ** എല്ലാ തിന്മയുമാവട്ടെ ഖലഫുകളുടെ പുത്തനാചാരങ്ങളിലാണ്. 

എന്നിരുന്നാലും, അറിവുണ്ടെന്ന് അവകാശപ്പെടുന്ന ചിലര്‍ ഈ നാമകരണത്തെ (പേര് സ്വീകരിക്കുന്നതിനെ) എതിര്‍ക്കുന്നത് കാണാം, അതിന് യാതൊരു അസ്‍ലും (അടിസ്ഥാനവും) ഇല്ല എന്ന് വാദിച്ചുകൊണ്ട്‌! അതിനാല്‍ അവര്‍ പറയുന്നു: “ഒരു മുസ്ലിമിന് ‘ഞാന്‍ സലഫിയാണ്’ എന്ന് പറയാന്‍ പാടില്ലാത്തതാണ്” എന്ന്. അതായത്, അവര്‍ ഇങ്ങനെ പറയുന്നത് പോലെയാണത്: ‘അഖീദയിലും ഇബാദത്തിലും രീതികളിലും സലഫുസ്വാലിഹുകള്‍ (സച്ചരിതരായ മുന്‍ഗാമികള്‍) ഏതൊന്നില്‍ നിലകൊണ്ടോ, അത് ഞാന്‍ പിന്‍പറ്റുന്നു’ – എന്ന് ഒരു മുസ്ലിമിന് പറയാന്‍ പാടില്ല’ – എന്ന് പറയും പോലെ!

യാതൊരു സംശയവുമില്ല, ഇത്തരത്തിലുള്ള നിരാകരണം (അവര്‍ ഇതാണ് ഉദ്ദേശിച്ചതെങ്കില്‍) നമ്മുടെ സലഫുസ്വാലിഹുകള്‍ എന്നും നിലകൊണ്ടിരുന്ന ഇസ്ലാമിന്റെ ആധികാരികമായ ഋജുവായ രൂപത്തില്‍ നിന്ന് സ്വതന്ത്രമാവാന്‍ (തെറ്റി പോരാന്‍) നിര്‍ബന്ധിതമാക്കുന്നു; അവരുടെ (സലഫുസ്വാലിഹുകളുടെ) നിരയുടെ അങ്ങേയറ്റത്ത് നേതൃത്വത്തില്‍ ഉള്ളതോ പ്രവാചക ശ്രേഷ്ഠന്‍ മുഹമ്മദ്‌ നബി(ﷺ)തന്നെയുമാണ്‌; ബുഖാരിയിലും മുസ്ലിമിലും അടക്കം നിരവധി ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തപ്പെട്ട ഈ ‘മുതവാതിര്‍’ ഹദീഥ് ചൂണ്ടിക്കാട്ടുന്നതു പോലെ:

خير الناس قرني، ثم الذين يلونهم ، ثم الذين يلونهم

‘ജനങ്ങളില്‍ ഏറ്റവും ഉത്തമര്‍ എന്‍റെ തലമുറക്കാരാണ്. പിന്നീട് അതിനുശേഷം വന്നവര്‍; പിന്നീട് അവര്‍ക്ക് ശേഷം വന്നവര്‍’. [2]

അതിനാല്‍, ഒരു മുസ്ലിമിന് സച്ചരിതരായ മുന്‍ഗാമികളിലേക്ക് – സലഫുസ്വാലിഹുകളിലേക്ക് – ചേര്‍ക്കുന്ന ഈ വിശേഷണത്തില്‍ നിന്ന് സ്വന്തത്തെ ഒഴിവാക്കാന്‍ അനുവാദമില്ല. നേരെ മറിച്ച്; ഒരു മുസ്ലിം മറ്റേതെങ്കിലും ഒരു വിശേഷണത്തില്‍ നിന്നാണ് സ്വയം ഒഴിവാകുന്നതെങ്കില്‍, അറിവുള്ള ആളുകള്‍ക്ക് അവനില്‍ അതുവഴി ഒരു കുഫ്റോ പാപമോ ആരോപിക്കാന്‍ ആവുകയില്ല!

എന്നാല്‍ ഈ (സ്വയം സലഫുകളിലേക്ക് ചേര്‍ത്തുക എന്ന) വിശേഷണം നിരസിക്കുന്ന ഒരുവന്‍, നിങ്ങള്‍ കാണുന്നില്ലേ, അവന്‍ മദ്ഹബുകളില്‍ ഏതെങ്കിലും ഒന്നിലേക്ക് അവനെ സ്വയം ചേര്‍ത്തുന്നത്?! ഈ മദ്ഹബ് അഖീദയോടോ ഫിഖ്‌ഹിനോടോ മാത്രം ബന്ധപ്പെട്ടതാണോ എന്നതൊന്നും കണക്കിലെടുക്കാതെ!

അങ്ങനെ അവന്‍  ഒരു അശ്‍അരിയോ (أشعرياً), മാതുരീദിയോ (ماتريدياً) (അഖീദയില്‍) ആയേക്കാം, അല്ലെങ്കില്‍ അഹ്‍ലെ ഹദീഥില്‍ (ഫിഖ്ഹില്‍) നിന്നൊരാളാവാം; അല്ലെങ്കില്‍ അഹ്‍ലുസ്സുന്നഃയുടെ തന്നെ ശീര്‍ഷകത്തിനുള്ളില്‍ പെടാവുന്ന ഹനഫീ, ശാഫിഈ, മാലികീ, ഹന്‍ബലീ (മദ്ഹബില്‍) കൂട്ടത്തില്‍ നിന്നൊരുവനോ ആയേക്കാം. എന്നാല്‍ ഇതൊക്കെ ആയിരുന്നാലും, അതായത് ഒരു അശ്‍അരീ വിശ്വാസത്തിലേക്കോ, അല്ലെങ്കില്‍ നാല് മദ്ഹബുകളില്‍ ഒന്നിലേക്കോ ഒക്കെയാണ് ഒരുവന്‍ സ്വയം ചേര്‍ത്തുന്നത് എങ്കില്‍, നിസ്സംശയം അവന്‍ സ്വയം നാമകരണം ചെയ്യുന്നത് ഒരിക്കലും തെറ്റില്‍ നിന്ന് മുക്തരല്ലാത്ത (غير المعصومين) ചില വ്യക്തികളിലേക്ക് മാത്രമാകുന്നു! തീര്‍ച്ചയായും അതില്‍ സത്യത്തിലേക്ക് നയിക്കപ്പെട്ട പണ്ഡിതശ്രേഷ്ഠര്‍ ഉള്‍പെടുന്നു എങ്കില്‍ കൂടെ! എന്നാല്‍ (സലഫിയ്യത്തിലേക്ക് ചേര്‍ത്ത് പറയുന്നതിനെ അവന്‍ നിരസിക്കുന്നു എങ്കില്‍), ഇതുപോലെ പാപമുക്തരല്ലാത്ത ചില വ്യക്തികളിലേക്കുള്ള ചേര്‍ക്കലിനെ അവന്‍ നിരസിക്കാത്തത് എന്തുകൊണ്ടാണെന്ന് ഞാനറിഞ്ഞിരുന്നെങ്കില്‍! (എനിക്ക് മനസിലാവുന്നില്ല).

എന്നാല്‍ സച്ചരിതരായ സലഫുകളിലേക്ക് ചേര്‍ക്കപ്പെടുന്ന ഒരുവനെ കുറിച്ചാണെങ്കില്‍, ന്യൂനതകളില്‍ നിന്നും പാപങ്ങളില്‍ നിന്നും – പൊതുവേ – മുക്തരായിരുന്നവരിലേക്കാണ് അവന്‍ ചേര്‍ക്കപ്പെടുന്നത്. മാത്രവുമല്ല പ്രവാചകന്‍ (ﷺ) ഫിര്‍ഖത്തുന്നാജിയഃയുടെ (വിജയിക്കുന്ന കക്ഷി) അടയാളങ്ങളില്‍ പെട്ടതായി പറഞ്ഞിട്ടുണ്ട്, പ്രവാചകനും അദ്ദേഹത്തിന്റെ അനുചരന്മാരും എന്തൊന്നില്‍ നില കൊള്ളുന്നതായി കണ്ടുവോ, ആ മാര്‍ഗത്തില്‍ ഉറച്ചു നില്‍ക്കുന്നവരായിരിക്കും അവര്‍ –  എന്ന്.

അതിനാല്‍ തന്നെ ആര്‍ അതിലേക്കു (സലഫിയ്യത്തിലേക്ക്) ചേര്‍ത്തിക്കൊണ്ട് ദൃഢബോധ്യത്തോടെ ഉറച്ചുനില്‍ക്കുന്നുവോ, അവര്‍ തീര്‍ച്ചയായും തന്റെ റബ്ബിന്റെ നേര്‍മാര്‍ഗത്തിലാണുള്ളത്‌.

അതിനാല്‍ നിസ്സംശയം; തികച്ചും വ്യക്തവും, വ്യതിരിക്തവും, സ്പഷ്ടവും, പ്രാമാണികവുമായ നാമകരണം എന്തെന്നാല്‍, നാം പറയുക: ‘ഞാന്‍ കിതാബും സുന്നത്തും നമ്മുടെ സച്ചരിതരായ മുന്‍ഗാമികളുടെ മന്‍ഹജും (മാര്‍ഗവും) അനുസരിച്ച് നിലകൊള്ളുന്ന ഒരു മുസ്ലിം ആണ് ’;

അതിനെ സംക്ഷിപ്തമായി പറയുക എന്നതാണ്:

“أنا سلفي”

‘ഞാന്‍ സലഫിയാണ് !’


 al-Tuhfah al-Mahdiyah Liman Sa’ala an Ma’naa al-Salafiyyah (p. 34), cited from al-Asaalah, (Volume 9, pp. 86-90) – [مجلة الأصالة العدد التاسع ص 86 ـ90 ] (التحفة المهدية ص 34)  

[1]
وإذا كان النبي – صلَّى الله عليه وسلَّم – قد أسرَّ إلى فاطمة رضي الله عنها- وهي بضعة منه- في مرضه الذي توفِّي فيه، بأنه قد حضر أجله وأنها أول أهله لحوقًا به – صلَّى الله عليه وسلَّم – ثم أوصاها بقوله: ((فاتقي الله واصبري، فإني نعم السلف أنا لك))؛ متفق عليه.

[2]
روى البخاري (2652) ، ومسلم (2533) عَنْ عَبْدِ اللَّهِ بن مسعود رَضِيَ اللَّهُ عَنْهُ، عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ قَالَ: (خَيْرُ النَّاسِ قَرْنِي، ثُمَّ الَّذِينَ يَلُونَهُمْ، ثُمَّ الَّذِينَ يَلُونَهُمْ، ثُمَّ يَجِيءُ أَقْوَامٌ تَسْبِقُ شَهَادَةُ أَحَدِهِمْ يَمِينَهُ، وَيَمِينُهُ شَهَادَتَهُ )


Advertisements

About Vazhi Vilakk

ഇസ്ലാമിന്റെ തനതായ പാതയില്‍ ജീവിച്ച് പുറകെ വരുന്നവര്‍ക്കായി നന്മയുടെ വഴിയടയാളങ്ങള്‍ അവശേഷിപ്പിച്ച്‌ കടന്നുപോയ സച്ചരിതരായ സലഫുകള്‍ വിതറിയ വിജ്ഞാനശകലങ്ങളുടെ നുറുങ്ങുവെട്ടം..
This entry was posted in All Posts, Knowledge and tagged , , , . Bookmark the permalink.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s