മിന്നല്‍പിണര്‍ ഉതിരുമ്പോള്‍..!

മിന്നല്‍പിണര്‍ ഉതിരുമ്പോള്‍..!

وَيُسَبِّحُ الرَّعْدُ بِحَمْدِهِ وَالْمَلَائِكَةُ مِنْ خِيفَتِهِ وَيُرْسِلُ الصَّوَاعِقَ فَيُصِيبُ بِهَا مَن يَشَاءُ وَهُمْ يُجَادِلُونَ فِي اللَّـهِ وَهُوَ شَدِيدُ الْمِحَالِ ﴿١٣:۱۳۱۳

[ഇടിനാദം അവനെ സ്തുതിക്കുന്നതോടൊപ്പം പ്രകീര്‍ത്തിക്കുന്നു. അവനെപ്പറ്റിയുള്ള ഭയത്താല്‍ മലക്കുകളും (അവനെ പ്രകീര്‍ത്തിക്കുന്നു.) അവന്‍ ഇടിവാളുകള്‍ അയക്കുകയും, താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവ ഏല്‍പിക്കുകയും ചെയ്യുന്നു. അവര്‍ (അവിശ്വാസികള്‍) അല്ലാഹുവിന്‍റെ കാര്യത്തില്‍ തര്‍ക്കിച്ച് കൊണ്ടിരിക്കുന്നു. അതിശക്തമായി തന്ത്രം പ്രയോഗിക്കുന്നവനത്രെ അവന്‍. (സൂ. അര്‍റഅദ് (13):13)]

അല്‍-ബാസ്സാര്‍ (3/54 നമ്പര്‍: 2221: ‘കശ്ഫുല്‍-അസ്താര്‍’) ഉദ്ധരിക്കുന്നു (താഴെയുള്ള വാക്കുകള്‍ അദ്ദേഹതിന്റേതാണ്‌), അബൂ യഅ്‍ലാ (6/87-88 നമ്പര്‍: 3341), ഇബ്നു അബീ ആസിം തന്റെ ‘അസ്സുന്നഃ’യില്‍, മറ്റുള്ളവരും (റഹിമഹുല്ലാഹ്) അനസ് (റദിയല്ലാഹു അന്‍ഹു)ന്റെ ഹദീഥ് ആയി ഉദ്ധരിക്കുന്നു; – അദ്ദേഹം പറഞ്ഞു:

‘അല്ലാഹുവിന്റെ റസൂല്‍ അദ്ദേഹത്തിന്റെ അനുചരരില്‍ ഒരാളെ ജാഹിലുകളായ ഒരു ജനതയുടെ ഗോത്രത്തലവന്റെ അടുത്തേക്ക് അയച്ചു; അയാളെ മഹാനും അത്യുന്നതനുമായ അല്ലാഹുﷻവിലേക്ക് ക്ഷണിക്കുന്നതിനായി.  അപ്പോള്‍ അയാള്‍ (തലവന്‍) പ്രതികരിച്ചു:

“നിങ്ങള്‍ എന്നെ ക്ഷണിക്കുന്നതായ നിങ്ങളുടെ ഈ ഇലാഹ് എന്തൊന്നാണ്? അവന്‍ ഇരുമ്പോ, വെങ്കലമോ, വെള്ളിയോ, സ്വര്‍ണമോ കൊണ്ട് ഉള്ളവനാണോ?”

 അങ്ങനെ ആ സ്വഹാബി തിരികെ വന്ന് പ്രവാചകനെ ഈ വിവരം അറിയിച്ചു. അപ്പോള്‍, റസൂല്‍ രണ്ടാമതൊരിക്കല്‍ കൂടെ അദ്ദേഹത്തെ അയാളിലേക്ക് അയച്ചു; എന്നാല്‍ അയാള്‍ അപ്പോളും അതുതന്നെ മറുപടി നല്‍കി.

 അങ്ങനെ ആ സ്വഹാബി തിരികെ വന്ന് പ്രവാചകനെ ഈ വിവരവും അറിയിച്ചു. അപ്പോള്‍, റസൂല്‍ മൂന്നാമതൊരിക്കല്‍ കൂടെ അദ്ദേഹത്തെ അയാളിലേക്ക് അയച്ചു; അപ്പോളും അയാള്‍ അതുതന്നെ മറുപടി ആവര്‍ത്തിച്ചു.

അതിനാല്‍ ആ സ്വഹാബി തിരികെ വന്ന് പ്രവാചകനെ വിവരം അറിയിച്ചു.

അപ്പോള്‍, മഹാനും അത്യുന്നതനുമായ അല്ലാഹുﷻ അയാളിലേക്ക് കടുത്ത ഒരു ഇടിവാള്‍ നിയോഗിച്ചു; അയാളെ നശിപ്പിച്ചു കളഞ്ഞു!

 അങ്ങനെ അല്ലാഹുവിന്റെ തിരുദൂതര്‍ പറഞ്ഞു:

 << “മഹാനും അത്യുന്നതനുമായ അല്ലാഹു നിങ്ങളുടെ ചങ്ങാതിയിലേക്ക് കടുത്ത ഒരു ഇടിവാള്‍ നിയോഗിച്ചു; അയാളെ നശിപ്പിച്ചു കളഞ്ഞിരിക്കുന്നു.” >>

 അങ്ങനെ ഈ ആയത്ത് അവതരിച്ചു:

وَيُرْسِلُ الصَّوَاعِقَ فَيُصِيبُ بِهَا مَن يَشَاءُ وَهُمْ يُجَادِلُونَ فِي اللَّـهِ وَهُوَ شَدِيدُ الْمِحَالِ ﴿١٣:۱۳۱۳

അവന്‍ ഇടിവാളുകള്‍ അയക്കുകയും, താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവ ഏല്‍പിക്കുകയും ചെയ്യുന്നു. അവര്‍ (അവിശ്വാസികള്‍) അല്ലാഹുവിന്‍റെ കാര്യത്തില്‍ തര്‍ക്കിച്ച് കൊണ്ടിരിക്കുന്നു. അതിശക്തമായി തന്ത്രം പ്രയോഗിക്കുന്നവനത്രെ അവന്‍. (സൂ. അര്‍റഅദ് (13):13)

ഇബ്നു ആസിമിന്റെ ‘അസ്സുന്നഃ’, ‘ദിലാലുല്‍-ജന്നഹ്” (നമ്പര്‍ : 692) എന്നിവയുടെ പരിശോധനയില്‍ ശൈഖ് അല്‍-അല്‍ബാനി (റഹിമഹുല്ലാഹ്) ഇതിന്റെ നിവേദക പരമ്പര ‘സഹീഹ്’ ആണെന്ന് എണ്ണിയിരിക്കുന്നു.


* അതുപോലെ, ശൈഖ് അല്‍-അല്‍ബാനി പ്രാമാണികമെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുള്ള ശൈഖുല്‍ ഇസ്ലാം ഇബ്നു തൈമിയ്യ (റഹിമഹുല്ലാഹ്)യുടെ ‘അല്‍-കലിമത് ത്വയ്യിബ്’ (നമ്പര്‍ 157)ല്‍, ഇടിവാള്‍ ഉണ്ടാകുമ്പോള്‍ ഈ സൂക്തത്തില്‍ ഉള്ളത് ഉദ്ധരിക്കല്‍ പ്രവാചകാനുചരനായ അബ്ദുല്ലാഹ് ഇബ്നു അസ്സുബൈര്‍ (റഹിമഹുല്ലാഹ്)യുടെ ചര്യ ആയിരുന്നു എന്നും കാണാം. വിവരണം താഴെ:

 “ഇടിവാള്‍ ശബ്ദം കേള്‍ക്കുമ്പോള്‍ അബ്ദുല്ലാഹ് ഇബ്നു അസ്സുബൈര്‍(റദിയല്ലാഹു അന്‍ഹു) സംസാരം നിര്‍ത്തുമായിരുന്നു, എന്നിട്ടദ്ധേഹം പറയും :

>> سُبْحَانَ الَّذِي يُسَبِّحُ الرَّعْدُ بِحَمْدِهِ وَالْمَلَائِكَةُ مِنْ خِيفَتِهِ<<

“യാതൊരുവനെ സ്തുതിച്ചുകൊണ്ടു ഇടിനാദം (അവനെ) പ്രകീര്‍ത്തിക്കുകയും, അവനെപ്പറ്റിയുള്ള ഭയത്താല്‍ മലക്കുകളും (അവനെ പ്രകീര്‍ത്തിക്കുകയും) ചെയ്യുന്നുവോ, അവന്‍ മഹാപരിശുദ്ധന്‍ അവനെ ഞാന്‍ വാഴ്ത്തുന്നു.”

ശൈഖ് അല്‍-അല്‍ബാനി(റഹിമഹുല്ലാഹ്) ഒരു സ്വഹാബിയുടെ വാക്കുകള്‍ എന്ന നിലയില്‍, പ്രാമാണികമായ പരമ്പരയോടെയെന്ന്‍ ഇതിനെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

ഇമാം മാലിക് (റഹിമഹുല്ലാഹ്) തന്റെ മുവത്ത്വായിലും (2/992), അദ്ദേഹത്തില്‍ നിന്ന് ഇമാം ബുഖാരി (റഹിമഹുല്ലാഹ്) തന്റെ ‘അദബുല്‍ മുഫ്റദിലും’ (നമ്പര്‍ 723) ഇത് ഉദ്ധരിച്ച ശേഷം അവര്‍ അദ്ദേഹം (അബ്ദുല്ലാഹ് ഇബ്നു അസ്സുബൈര്‍) പറഞ്ഞിരുന്നതായി അതില്‍ കൂട്ടിച്ചേര്‍ക്കുന്നു: ‘ഈ ഇടിവാള്‍ ഭൂമിയിലുള്ള മനുഷ്യര്‍ക്ക്‌ ഒരു കടുത്ത താക്കീതാണ്.”


* ശൈഖ് അല്‍-അല്‍ബാനി(റഹിമഹുല്ലാഹ്) തന്റെ “അസ്സഹീഹ’യില്‍ (നമ്പര്‍ 1872) രേഖപ്പെടുത്തുന്നു:

 ഇടിനാദം അവനെ സ്തുതിച്ചുകൊണ്ടു പ്രകീര്‍ത്തിക്കുന്നു’ എന്നതിനൊരു വിശദീകരണം.

<<ഇടിമിന്നല്‍ എന്നാല്‍ മേഘങ്ങളുടെ ചുമതലയേല്‍പ്പിക്കപ്പെട്ട, മലക്കുകളില്‍ നിന്നൊരു മലക്കാണ്. (അദ്ദേഹത്തിന്റെ കയ്യില്‍ – അല്ലെങ്കില്‍ രണ്ട് കൈകളില്‍ – ഉള്ള തീയാലുള്ള ഒരു ദണ്ഡു കൊണ്ട് അദ്ദേഹം മേഘങ്ങളില്‍ പ്രഹരിക്കുന്നു); ആ മിന്നല്‍പിണരില്‍ നിന്ന് കേള്‍ക്കുന്ന ശബ്ദം അദ്ദേഹം മേഘങ്ങളില്‍ പ്രഹരിക്കുമ്പോള്‍ ഉണ്ടാവുന്നതാണ്. അങ്ങനെ അദ്ദേഹം കല്പിക്കുന്നിടത്ത് അത് പതിക്കുകയും ചെയ്യുന്നു.”>>

തിര്‍മിദീ (4/129), അഹ്മദ് (1/274), അബൂഇസ്ഹാഖ് അല്‍-ഹര്‍ബീയുടെ ‘ഗരീബുല്‍-ഹദീസ്’ (5/123/1-2), ത്വബ്റാനീയുടെ ‘മുഅ്ജമുല്‍ കബീര്‍’ (നമ്പര്‍ 12429), ഇബ്ന്‍ ബിശ്റാന്‍ന്റെ ‘അല്‍-അമലീ’, അദ്ദിയാ അല്‍-മഖ്ദിസീ തന്റെ ‘അഹാദീസുല്‍ മുഖ്താറഹ്’ (206-207) എന്നിവര്‍ നിവേദനം ചെയ്യുന്നു: അബ്ദുല്ലാഹ് ബിന്‍ അല്‍-വലീദ് അല്‍-ഇജലീയില്‍ നിന്നും, അദ്ദേഹം ബുഖൈര്‍ ബിന്‍ ശുഐബ് ല്‍ നിന്നും, അദ്ദേഹം സഈദ് ബിന്‍ ജുബൈര്‍ (رضي الله عنهم أجمعين)ല്‍ നിന്നും, അദ്ദേഹം ഇബ്നു അബ്ബാസ് (റദിയല്ലാഹു അന്‍ഹു) പറഞ്ഞതായും ഉദ്ധരിക്കുന്നു:

“ചില ജൂതന്മാര്‍ പ്രവാചകന്റെ അടുക്കല്‍ വന്നു പറഞ്ഞു:

‘ഓ അബുല്‍ഖാസിം, ഞങ്ങള്‍ താങ്കളോട് ചിലത് ചോദിക്കാന്‍ പോവുന്നു. താങ്കള്‍ അതിന് ശരിയായി പ്രതികരിച്ചാല്‍, ഞങ്ങള്‍ താങ്കളെ പിന്‍പറ്റുകയും സാക്ഷപ്പെടുത്തുകയും താങ്കളില്‍ വിശ്വസിക്കുകയും ചെയ്യാം.’

അപ്പോള്‍ അദ്ദേഹം (പ്രവാചകന്‍ ﷺ) അവരില്‍ നിന്ന് ഇസ്രായേല്‍ നബി (യഅഖൂബ് അലൈഹിസ്സലാം) സ്വന്തത്തിനു മേല്‍ എടുത്ത വാഗ്ദാനം സ്വീകരിച്ചു, അതായത് അവര്‍ പറയട്ടെ,

اللَّـهُ  عَلَىٰ مَا نَقُولُ وَكِيلٌ  ﴿۱۲:٦٦۱۲

‘അല്ലാഹു നാം പറയുന്നതിന് മേല്‍നോട്ടം വഹിക്കുന്നവനാകുന്നു.’ (12: 66)

അവര്‍ ചോദിച്ചു: “അപ്പോള്‍, ഒരു പ്രവാചകന്റെ അടയാളം (ലക്ഷണം) എന്താണ്?”

അദ്ദേഹം (പ്രവാചകന്‍ ﷺ) പറഞ്ഞു: <<”അതായത്, അദ്ദേഹത്തിന്റെ കണ്ണുകള്‍ ഉറങ്ങുകയും, ഹൃദയം ഉറങ്ങാതിരിക്കുകയും ചെയ്യുന്നു.”>>

അവര്‍ വീണ്ടും ചോദിച്ചു: “ഞങ്ങള്‍ക്ക് അറിയിക്കുക, എങ്ങനെയാണ് ഒരു പെണ്ണ്‍ പെണ്ണായി തീരുന്നത്? അതുപോലെ ഒരു ആത്മാവ് ആണായി തീരുന്നതും?”

അപ്പോള്‍ അദ്ദേഹം (പ്രവാചകന്‍ ﷺ) പറഞ്ഞു: <<“അതായത്, രണ്ടു ദ്രാവകങ്ങള്‍ കൂട്ടിമുട്ടുമ്പോള്‍, സ്ത്രീയുടെ ദ്രാവകം പുരുഷന്റെ ദ്രാവകത്തെ അതിജയിച്ചാല്‍ അത് പെണ്ണായി തീരുന്നു; അതുപോലെ പുരുഷന്റെ ദ്രാവകം സ്ത്രീയുടെ ദ്രാവകത്തെ അതിജയിച്ചാല്‍ അത് ആണും ആയി തീരുന്നു.”>>

അപ്പോള്‍ അവര്‍ പറഞ്ഞു: “താങ്കള്‍ സത്യം പറഞ്ഞു. എന്നാല്‍ ഇടിമിന്നലിനെകുറിച്ച് ഞങ്ങളെ അറിയിക്കുക, എന്താണത്?

അപ്പോള്‍ അദ്ദേഹം (പ്രവാചകന്‍ ﷺ) മറുപടിയായി പറയുന്നതാണ് മേലെ ഉദ്ധരിച്ച ഹദീസ്:

<<“ഇടിമിന്നല്‍ എന്നാല്‍ മേഘങ്ങളുടെ ചുമതലയേല്‍പ്പിക്കപ്പെട്ട, മലക്കുകളില്‍ നിന്നൊരു മലക്കാണ്. (അദ്ദേഹത്തിന്റെ കയ്യില്‍ – അല്ലെങ്കില്‍ രണ്ട് കൈകളില്‍ – ഉള്ള തീയാലുള്ള ഒരു ദണ്ഡു കൊണ്ട് അദ്ദേഹം മേഘങ്ങളില്‍ പ്രഹരിക്കുന്നു); ആ മിന്നല്‍പിണരില്‍ നിന്ന് കേള്‍ക്കുന്ന ശബ്ദം അദ്ദേഹം മേഘങ്ങളില്‍ പ്രഹരിക്കുമ്പോള്‍ ഉണ്ടാവുന്നതാണ്. അങ്ങനെ അദ്ദേഹം കല്പിക്കുന്നിടത്ത് അത് പതിക്കുകയും ചെയ്യുന്നു.”>>

ശൈഖ് അല്‍-അല്‍ബാനി(റഹിമഹുല്ലാഹ്) ഇതിന്റെ നിവേദക പരമ്പര പൂര്‍ണമായും കുറ്റമറ്റതെന്നും, അതിലെ നിവേദകന്മാര്‍ അറിയപ്പെടുന്നവരും വിശ്വസ്തരും ആണെന്നും രേഖപ്പെടുത്തിയിരിക്കുന്നു. ഇമാം നാസാഈ (റഹിമഹുല്ലാഹ്) തന്റെ   ‘സുനനുല്‍ കുബ്റാ’യില്‍ ഇത് ഉദ്ധരിച്ചിരിക്കുന്നു.

ശൈഖ് അല്‍-അല്‍ബാനി(റഹിമഹുല്ലാഹ്) ഇതിനെ ബലപ്പെടുത്തുന്ന ഒരു രിവായത്ത് കൂടെ രേഖപ്പെടുത്തുന്നു, അല്‍-ഹാഫിദ് ഇബ്നു ഹജര്‍(റഹിമഹുല്ലാഹ്) തന്റെ ’തഖ് രീജുല്‍ -കശ്ശാഫ്’ (പേജ് 91)ല്‍ ത്വബ്റാനീ(റഹിമഹുല്ലാഹ്) തന്റെ “അല്‍-അവ്സതി’ല്‍ ജാബിര്‍(റ)ല്‍ നിന്നുള്ള നിവേദനം ആയി ഉദ്ധരിച്ചത്:

അതായത് ഖുസൈമ ബിന്‍ ഥാബിത് (റ) –അന്‍സ്വാരിയല്ല- പ്രവാചകനോട് ﷺ ഇടിമിന്നലിനെ കുറിച്ച് ചോദിച്ചു, അപ്പോള്‍ അദ്ദേഹം ﷺപറഞ്ഞു:

<<അതൊരു മലക്കാണ്; അദ്ദേഹത്തിന്റെ കയ്യില്‍ ഒരു ദണ്ഡുണ്ട്. അദ്ദേഹം അത് ഉയര്‍ത്തുമ്പോള്‍ മിന്നല്‍പിണര്‍ ഉണ്ടാവുന്നു; അത് എറിയുമ്പോള്‍ ഇടിനാദമുണ്ടാവുന്നു, അതുകൊണ്ട് പ്രഹരിക്കുമ്പോള്‍ അതിന്റെ പ്രതിധ്വനി നമുക്ക് കേള്‍ക്കപ്പെടുന്നു.”>>

 ശൈഖ് അല്‍-അല്‍ബാനി(റഹിമഹുല്ലാഹ്) ഇതിലെ പ്രധാന ഹദീഥിനെക്കുറിച്ച് പറഞ്ഞു:

 “ഹദീഥ് മൊത്തത്തില്‍ ഏറ്റവും കുറഞ്ഞത് ‘ഹസന്‍’ ആണ്; ഇതുമായി ബന്ധപ്പെട്ട് ഇതേ തരത്തിലുള്ള വേറെയും വിവിധ രിവായത്തുകള്‍ ഉണ്ട്. അസ്സുയൂത്വി (റഹിമഹുല്ലാഹ്) അവയെല്ലാം തന്റെ ‘അദ്ദുര്‍റുല്‍ മന്‍തൂര്‍’ എന്ന ഗ്രന്ഥത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്; വിശദവിവരം വേണ്ടവര്‍ അവിടെ പരിശോധിക്കേണ്ടതാണ്.


Advertisements

About Vazhi Vilakk

ഇസ്ലാമിന്റെ തനതായ പാതയില്‍ ജീവിച്ച് പുറകെ വരുന്നവര്‍ക്കായി നന്മയുടെ വഴിയടയാളങ്ങള്‍ അവശേഷിപ്പിച്ച്‌ കടന്നുപോയ സച്ചരിതരായ സലഫുകള്‍ വിതറിയ വിജ്ഞാനശകലങ്ങളുടെ നുറുങ്ങുവെട്ടം..
This entry was posted in All Posts, Knowledge and tagged , . Bookmark the permalink.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s