‘പക്ഷെ, ഞാനവന് മാപ്പ് നല്‍കിയിട്ടുണ്ട്..!’

‘പക്ഷെ, ഞാനവന് മാപ്പ് നല്‍കിയിട്ടുണ്ട്..!’But_I_have_forgiven_the_one_who_lashed_me

ഇമാം അഹ്മദിനെ (അഹ്മദ് ഇബ്നു ഹമ്പല്‍ റഹിമഹുല്ലാഹ്) ഖലീഫയായ അല്‍-മുഅ്‍തസിം’ന്റെ (المعتصم) അടുത്തേക്ക് ദണ്‌ഡനം** സ്വീകരിക്കാനായി കൊണ്ടുവരുമ്പോള്‍, അദ്ദേഹത്തിനോട് പറയപ്പെട്ടു: “താങ്കളെ മര്‍ദ്ദിക്കുന്നവര്‍ക്കു എതിരില്‍ പ്രാര്‍ഥിക്കുക!”

ഇമാം അഹ്മദ് (റഹിമഹുല്ലാഹ്) പ്രതിവചിച്ചു: “തന്നെ മര്‍ദ്ദിക്കുന്നവനെതിരെ പ്രാര്‍ഥിക്കുന്ന ഒരുവന്‍ ക്ഷമാശീലന്‍ (صابر) അല്ല”.

ഇമാം അഹ്മദ് (റഹിമഹുല്ലാഹ്)യെ ഇതിനായി കൊണ്ടുവന്നത് പരിശുദ്ധമായ റമദാന്‍ മാസത്തിലായിരുന്നു; അദ്ദേഹം നോമ്പുകാരനായിരിക്കെ അദ്ദേഹത്തിന് ചാട്ടയടി നല്‍കപ്പെട്ടു, അദ്ദേഹം ബോധരഹിതനായി വീഴും വരെ.

പിന്നീട് അദേഹത്തിന് ബോധം തെളിഞ്ഞപ്പോള്‍ ഒരാള്‍ അദ്ദേഹത്തോട് പറഞ്ഞു: “ഞങ്ങള്‍ നിങ്ങളെ മുഖം കുത്തിയെറിഞ്ഞു; പിന്നെ നിങ്ങളുടെ മേല്‍ ഒരു പായയിട്ട്, നിങ്ങളുടെ മേലാകെ നടന്നു.”

ഇമാം അഹ്മദ് (റഹിമഹുല്ലാഹ്) ശാന്തനായി പറഞ്ഞു: “എനിക്ക് ഒന്നും അനുഭവപ്പെട്ടില്ല (അറിഞ്ഞില്ല)”.

ശേഷം അവര്‍ ഇമാം അഹ്മദിന് (റഹിമഹുല്ലാഹ്) കുടിക്കാനായി എന്തോ കൊണ്ട് വന്നു കൊടുത്തു; എന്നിട്ട് പറഞ്ഞു: “ഇത് കുടിക്ക്, എന്നിട്ട്‌ ഛര്‍ദ്ദിക്കുക.”

അദ്ദേഹം പറഞ്ഞു: “ഞാന്‍ എന്റെ നോമ്പ് മുറിക്കുകയില്ല.”

പിന്നീടവര്‍ അദ്ദേഹത്തെ അവരുടെ ഓഫീസറുടെ വീട്ടിലേക്കു കൊണ്ടുപോയി, അപ്പോള്‍ ‘ദുഹറി’ന്നുള്ള നമസ്കാര സമയം ആയി.  അവരെല്ലാം നമസ്കരിച്ച് കഴിഞ്ഞപ്പോള്‍, ഒരാള്‍ ഇമാം അഹ്മദിന്(റഹിമഹുല്ലാഹ്) നേരെ തിരിഞ്ഞുകൊണ്ട് ആക്ഷേപസ്വരത്തില്‍ പറഞ്ഞു: “നിങ്ങളുടെ വസ്ത്രത്തില്‍ നിന്ന് രക്തം ഇറ്റ് വീഴുമ്പോളാണ് നിങ്ങള്‍ നമസ്കരിച്ചത്!”

ഇമാം അഹ്മദ് (റഹിമഹുല്ലാഹ്) മറുപടിയായി പറഞ്ഞു: “ഉമര്‍ തന്റെ മുറിവില്‍ നിന്ന് രക്തം ഒഴുകുമ്പോള്‍ നമസ്കരിച്ചിരുന്നു.” 

[* അമീറുല്‍ മുഅ്മിനീന്‍ ഉമര്‍ ബിന്‍ ഖത്താബ് (റദിയല്ലാഹു അന്‍ഹു)]


അഹ്മദ് ഇബ്നു ഹമ്പല്‍ റഹിമഹുല്ലാഹ്’യുടെ ശിഷ്യനായ ഫുറാന്‍ (فوران), ഒരിക്കല്‍ ഫദ്‍ല്‍ അല്‍-അന്മാത്വീയെ (فضل الأنماطي) കുറിച്ച് പരാമര്‍ശിച്ചപ്പോള്‍ അദ്ദേഹത്തോട് ഇങ്ങനെ പറഞ്ഞു:

‘ഫദ്‍ല്‍ എന്നോട് പറഞ്ഞു: “എനിക്കെതിരെ – ഞാന്‍ ‘ഖുര്‍ആന്‍ സൃഷ്ടിയാണ്’ എന്ന് അംഗീകരിക്കും വരെ- ചാട്ടവീശാന്‍ കല്‍പന നല്‍കിയവന് ഞാന്‍ ഒരിക്കലും മാപ്പ് നല്‍കില്ല; എന്നെ ചാട്ടവാറടിച്ചവനും ഞാന്‍ മാപ്പ് നല്‍കില്ല; എനിക്ക് ചാട്ടവാര്‍ ശിക്ഷ നല്‍കപ്പെടുമ്പോള്‍ അവിടെ സന്നിഹിതരായിരുന്നവരോ, അതുപോലെ അവിടെ ഹാജരില്ലാതിരുന്നവരോ ആയ ജഹ്മിയ്യാക്കളില്‍ ഈ വിഷയത്തില്‍ സന്തോഷം പൂണ്ടിരുന്ന ആര്‍ക്കും ഞാന്‍ ഒരിക്കലും മാപ്പ് നല്‍കില്ല..!”’

ഇമാം അഹ്മദ് (റഹിമഹുല്ലാഹ്) അപ്പോള്‍ മറുപടിയായി പറഞ്ഞു:

Beautiful_forgiving“പക്ഷെ, ഞാന്‍ ഖലീഫയായ അല്‍-മുഅ്‍തസിം’നു പൊറുത്ത് കൊടുത്തിരിക്കുന്നു, അതുപോലെ എന്നെ ചാട്ടവാറടിച്ചവനും, അവിടെ ഹാജറുള്ളവരും ഇല്ലാതിരുന്നവരുമായ എല്ലാവര്‍ക്കും ഞാന്‍ മാപ്പ് നല്‍കിയിരിക്കുന്നു. എന്റെ പേരില്‍ ഒരാളും തന്നെ പരലോകത്ത് ശിക്ഷ ഏറ്റുവാങ്ങരുത് എന്നാണു ഞാന്‍ കരുതുന്നത്..”

എത്ര ആശ്ചര്യകരം!


അവലംബം: ഇമാം ഇബ്നുല്‍ ജൌസി (റഹിമഹുല്ലാഹ്)യുടെ ‘മനാഖിബ് അല്‍ ഇമാം അഹ്മദ് ഇബ്നു ഹമ്പല്‍’ (مناقب الإمام أحمد بن حنبل- لابن الجوزي), പേജ് 468


**ഇമാം അഹ്മദിന്റെ (റഹിമഹുല്ലാഹ്) പാണ്ഡിത്യം സമൂഹം അംഗീകരിക്കുകയും അനുഭവിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് മുഅ്തസിലികളുടെ ചിന്തകളാല്‍ സ്വാധീനിക്കപ്പെട്ട ഖലീഫ മഅ്മൂന്‍ ‘ക്വുര്‍ആന്‍ സൃഷ്ടിയാണെ’ന്ന (القرآن مخلوق) മുഅ്തസിലീ വാദം അംഗീകരിക്കാന്‍ പണ്ഡിതന്‍മാരോട് ആവശ്യപ്പെടുന്നത്. ഇമാം അഹ്മദ് അടക്കം ചുരുക്കം ചില പണ്ഡിതന്‍മാര്‍ ഒഴികെ എല്ലാവരും വാള് ഭയന്ന് ഈ വാദം സ്വീകരിച്ചു. ഇമാം അഹ്മദ് ഈ വാദം പാടെ നിരസിച്ചെന്നു മാത്രമല്ല, അതിനെതിരെ ശക്തമായി നിലകൊണ്ടു. അദ്ദേഹം പറഞ്ഞു: “ക്വുര്‍ആന്‍ അല്ലാഹുവിന്റെ വചനമാണ്. അത് സൃഷ്ടിയല്ല. അങ്ങനെ ആരെങ്കിലും പറയുന്നുവെങ്കില്‍ അവന്‍ ജഹ്മിയും കാഫിറുമാണ്”. ഖലീഫയുടെ സന്നിധിയിലേക്ക് അദ്ദേഹത്തെ കൊണ്ട് പോയെങ്കിലും, ഇമാം അഹ്മദ് എത്തും മുമ്പ് ആ രാത്രിയില്‍ മഅ്മൂന്‍ മരണപ്പെട്ടു. മഅ്മൂനിനെ കണ്ടുമുട്ടാതിരിക്കാന്‍ ഇമാം പ്രാര്‍ത്ഥിച്ചിരുന്നത്രെ. ശേഷം അധികാരമേറ്റ ഖലീഫ മുഅ്തസിം അദ്ദേഹത്തെ ബാഗ്ദാദിലെ ജയിലിലടക്കുകയും നീണ്ട ഇരുപത്തിമൂന്ന് മാസം പീഡിപ്പിക്കുകയും ചെയ്തു. ഈ കാലഘട്ടത്തിലെ സംഭവങ്ങളാണ് ഇവിടെ പരാമര്‍ശം.

മാറി മാറി വന്ന പീഡനമുറകള്‍, ആജീനാന്ത പ്രബോധന വിലക്കുകള്‍.. എന്നിങ്ങനെ കയ്പേറിയ നാളുകളിലും അത്യപൂര്‍വമായ സഹനത്തിന്റെ നിശ്ചയദാര്‍ഢ്യത്തോടെ ജീവിതം നീക്കിയ ആ മഹാപണ്ഡിതന്, സത്യത്തില്‍ ഉറച്ചു നില്‍ക്കാനുമുള്ള മനക്കരുത്ത് മൂലം അനുഭവിക്കേണ്ടി വന്ന കടുത്ത പീഡനങ്ങള്‍ക്ക് ചരിത്രത്തില്‍ സമാനത കുറവാണ്. ഹിജ്റ 232ല്‍ ഖലീഫയായ മുതവക്കിലിന്റെ വരവോടെയാണ് ഇമാം അഹ്മദ് അടക്കമുള്ള അഹ്‌ലുസ്സുന്നഃയുടെ പണ്ഡിതന്‍മാര്‍ക്ക് ഇതില്‍ നിന്നൊരു രക്ഷയും പ്രബോധന സ്വാതന്ത്ര്യവും ലഭിച്ചത്.


Advertisements

About Vazhi Vilakk

ഇസ്ലാമിന്റെ തനതായ പാതയില്‍ ജീവിച്ച് പുറകെ വരുന്നവര്‍ക്കായി നന്മയുടെ വഴിയടയാളങ്ങള്‍ അവശേഷിപ്പിച്ച്‌ കടന്നുപോയ സച്ചരിതരായ സലഫുകള്‍ വിതറിയ വിജ്ഞാനശകലങ്ങളുടെ നുറുങ്ങുവെട്ടം..
This entry was posted in All Posts, History and tagged , , , . Bookmark the permalink.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s