‘മതവിജ്ഞാനം’ വിതറുന്നവര്‍..!

 ‘മതവിജ്ഞാനം’ വിതറുന്നവര്‍..!

Frauds_Pretend_ to_have_Knowledge

മഹാനായ പണ്ഡിതന്‍ ശൈഖ് സ്വാലിഹ് അല്‍-ഫൌസാന്‍ (الشيخ الدكتور صالح بن فوزان بن عبد الله  الفوزان- حفظه الله)യോടു ചോദിക്കപ്പെട്ടു:

ചോദ്യം:

“അല്ലയോ ശൈഖ്, എന്താണ്  ‘തആലും’ (التعالم)?  ഈ ‘മുതആലിമീനു’കളുടെ ഫിത്നയെ കുറിച്ച് താങ്കള്‍ക്ക് ചെറുപ്പക്കാര്‍ക്ക് നല്‍കാനുള്ള നസ്വീഹത്ത് എന്താണ്?

അദ്ദേഹം മറുപടി പറയുന്നു:

തആലും’ (التعالم) എന്നാല്‍ അറിവുണ്ടെന്ന് നടിക്കല്‍ ആണ്; വിജ്ഞാനം ഉണ്ടെന്ന കപടനാട്യം. അത് ഒരു മനുഷ്യന്‍ തനിക്ക് വിജ്ഞാനമുണ്ടെന്ന് അവകാശപ്പെടലും; എന്നാല്‍ യഥാര്‍ത്ഥത്തില്‍ അയാള്‍ക്ക് പാണ്ഡിത്യമില്ലാതിരിക്കലും ആണ്. യഥാര്‍ത്ഥത്തില്‍ അവന്‍ ഉലമാക്കളില്‍ നിന്ന് നേരിട്ട് അറിവ് സമ്പാദിച്ചിട്ടില്ല. എന്നാല്‍ അവന്‍ കിതാബുകള്‍ വായിച്ച് മാത്രം ചില കാര്യങ്ങള്‍ പഠിച്ചിട്ടുണ്ട്; വെറും വായനയിലൂടെ മാത്രം. എന്നാല്‍ വിജ്ഞാനം കെട്ടിപ്പടുക്കുന്നതിനു മൌലികമായ ഉണ്ടായിരിക്കേണ്ട പല അടിസ്ഥാന ഘടകങ്ങളും അവന്നു ഇല്ല. അവന്‍ കിതാബുകളില്‍ നിന്ന് കാര്യങ്ങള്‍ വായിക്കുക മാത്രം ചെയ്യുകയും അതില്‍ നിന്ന് ലഭിച്ച അവന്റെതായ ചില ധാരണകളിലൂടെ (ഗ്രഹിച്ചതിലൂടെ) മുന്നോട്ട് പോവുകയും ചെയ്യുന്നു; അതുകൊണ്ട് തന്നെ അവന്നു ശരിയേക്കാള്‍ ഏറെ തെറ്റ് പറ്റാനാണ് കൂടുതല്‍ സാധ്യത.

ഇത്തരത്തില്‍ ഒരാളാണ് ‘മുതആലിം’ (തആലുമിന്റെ ആള്‍). അവന്‍ (ഒന്നാമതായി) സ്വന്തത്തിനു തന്നെയും, (അതിനുപരി) മറ്റുള്ള ജനങ്ങള്‍ക്കും വമ്പിച്ച ഒരപകടമാണ്; കാരണം അവന്‍ ഉന്നതനും പ്രതാപിയുമായ അല്ലാഹുവിന്റെ ദീന്‍ കൊണ്ടാണ് കളിക്കുന്നത്!

ഒരാള്‍ ജനങ്ങളുടെ ഇടയിലേക്ക് വന്നു പറയുന്നുവെന്ന് കരുതുക: “ഞാന്‍ ഒരു ഫിസിഷ്യന്‍ ആണ്, ഒരു ഡോക്ടര്‍; എനിക്ക് (രോഗികളെ) ചികിത്സിക്കാന്‍ ആവും”; എന്നാല്‍ യഥാര്‍ത്ഥത്തില്‍ അവനു ഒരു മെഡിക്കല്‍ ബിരുദമോ യോഗ്യതകളോ ഇല്ല; ചികിത്സിക്കുന്നതിന് വേണ്ട യാതൊരു വക വൈദ്യശാസ്ത്ര യോഗ്യതകളും ഇല്ല തന്നെ. എന്നാല്‍ അങ്ങനെ ഒരുത്തന്‍ രോഗികളെ ചികിത്സിക്കാന്‍ അനുവദിക്കപെടുമോ?! അവനു ശസ്ത്രക്രിയകള്‍ നടത്താന്‍ അനുവാദം നല്‍കുമോ? രോഗികളെ കീറിമുറിക്കാനും, ഹൃദയ ശസ്ത്രക്രിയകള്‍ നടത്താനും മറ്റും? ഇല്ല, ഒരിക്കലും അവനെ അനുവദിക്കില്ല; കാരണം, അത് വളരെ അപകടകരമായേക്കും. എന്നാല്‍, എങ്ങനെയാണ് ഒരു മുതആലിമിനെ (തആലുമിന്റെ ആള്‍) അല്ലാഹുവിന്റെ മതം കൊണ്ട് കളിക്കാന്‍ അനുവദിക്കുക?! മനുഷ്യശരീരങ്ങള്‍ കൊണ്ടുള്ള ഇടപെടലുകളേക്കാള്‍ അതീവ ഗുരുതരമായത് അല്ലാഹുവിന്റെ മതം കൊണ്ട് കളിക്കുക എന്നത്‌ തന്നെയാണ്!

അതിനാല്‍, ഇത്തരക്കാര്‍ അല്ലാഹുവിനെ സൂക്ഷിക്കട്ടെ; അല്ലാഹുവിനെ കുറിച്ച് (മതത്തില്‍) അറിവില്ലാതെ സംസാരിക്കാതെയുമിരിക്കട്ടെ. കാരണം, അല്ലാഹു അവനെ കുറിച്ച് അറിവില്ലാത്തത്‌ സംസാരിക്കല്‍ ശിര്‍ക്കിനേക്കാള്‍ കടുത്തതായി എണ്ണിയിരിക്കുന്നു!

 قُلْ إِنَّمَا حَرَّمَ رَبِّيَ الْفَوَاحِشَ مَا ظَهَرَ مِنْهَا وَمَا بَطَنَ وَالْإِثْمَ وَالْبَغْيَ بِغَيْرِ الْحَقِّ وَأَنْ تُشْرِكُوا بِاللَّهِ مَا لَمْ يُنَزِّلْ بِهِ سُلْطَانًا وَأَنْ تَقُولُوا عَلَى الله مَا لَا تَعْلَمُونَ-(الأعراف 33) 33

പറയുക: “എന്‍റെ രക്ഷിതാവ് നിഷിദ്ധമാക്കിയിട്ടുള്ളത് പ്രത്യക്ഷമായതും പരോക്ഷമായതുമായ നീചവൃത്തികളും, അധര്‍മ്മവും, ന്യായം കൂടാതെയുള്ള കയ്യേറ്റവും, യാതൊരു പ്രമാണവും അല്ലാഹു ഇറക്കിത്തന്നിട്ടില്ലാത്തതിനെ അവനോട് നിങ്ങള്‍ പങ്കുചേര്‍ക്കുന്നതും, അല്ലാഹുവിന്‍റെ പേരില്‍ നിങ്ങള്‍ക്കു വിവരമില്ലാത്തത് നിങ്ങള്‍ പറഞ്ഞുണ്ടാക്കുന്നതും മാത്രമാണ്‌”. (സൂ. അഅറാഫ് : 33)

അതിനാല്‍ അത്തരം ആളുകള്‍ അല്ലാഹുവിനെ ഭയപ്പെട്ടുകൊള്ളട്ടെ; അവര്‍ ആദ്യം അറിവ് നേടിയെടുക്കട്ടെ; തങ്ങള്‍ സംസാരിക്കുന്നതിനേക്കാള്‍ മുന്‍പായി അവര്‍ ശരിയായ അറിവ് സമ്പാദിക്കട്ടെ!


അവലംബം: ശൈഖ്  സ്വാലിഹ് അല്‍-ഫൌസാന്‍ (ഹഫിദഹുമുല്ലാഹ്) : ചോദ്യോത്തര സെഷന്‍ – റെക്കോര്‍ഡ്‍ (അറബിക്)


Advertisements

About Vazhi Vilakk

ഇസ്ലാമിന്റെ തനതായ പാതയില്‍ ജീവിച്ച് പുറകെ വരുന്നവര്‍ക്കായി നന്മയുടെ വഴിയടയാളങ്ങള്‍ അവശേഷിപ്പിച്ച്‌ കടന്നുപോയ സച്ചരിതരായ സലഫുകള്‍ വിതറിയ വിജ്ഞാനശകലങ്ങളുടെ നുറുങ്ങുവെട്ടം..
This entry was posted in All Posts, Knowledge and tagged , , . Bookmark the permalink.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s