അല്‍-ബഹ്‍ലുല്‍(റ)ക്ക് ഒരു കത്ത്‌ കിട്ടിയപ്പോള്‍..

‘അല്‍-ബഹ്‍ലുല്‍(റ)ക്ക് ഒരു കത്ത്‌ കിട്ടിയപ്പോള്‍…!’a-letter-was-handed-to-albuhlul

അല്‍-ബഹ്‍ലുല്‍ (البهلول بن راشد القيروان – رحمه الله)ന്റെ വിദ്യാര്‍ഥികളില്‍ ചിലര്‍ പറയുന്നു: “അല്‍-ബഹ്‍ലുല്‍(റ)ക്ക് ഒരു കത്ത്‌ കൊടുക്കപ്പെട്ടു;  അദ്ദേഹം അത് തുറന്നപ്പോള്‍ അതിലെ ഉള്ളടക്കം ഇപ്രകാരമായിരുന്നു:

“ഖുറാസാനിലെ സമര്‍ഖന്ദില്‍ നിന്നുള്ള ഒരു സ്ത്രീയില്‍ നിന്ന്: ഞാന്‍ മറ്റാരും ഒരിക്കലും ചെയ്തിട്ടില്ലാത്ത എല്ലാതരം തിന്മകളും ചെയ്തൊരു സ്ത്രീയാണ്, എന്നാല്‍ ഇപ്പോള്‍ ഞാന്‍ അല്ലാഹുവിലേക്ക് ഖേദിച്ചു മടങ്ങുകയും പശ്ചാത്തപിക്കുകയും ചെയ്യുന്നു. അപ്പോള്‍ ഭൂമിയില്‍ ഇന്ന് ജീവിച്ചിരിക്കുന്ന സച്ചരിതരായ അടിയാന്മാരെക്കുറിച്ചു ഞാന്‍ അന്വേഷിച്ചപ്പോള്‍ അത്തരം നാല് സ്വാലിഹുകളെ കുറിച്ച് ഞാന്‍ അറിയിക്കപ്പെട്ടു; അതില്‍ ഒന്ന് ആഫിക്കയില്‍ ഉള്ള അല്‍-ബഹ്‍ലുല്‍ ആണ്. അതുകൊണ്ട് ബഹുമാന്യനായ അല്‍-ബഹ്‍ലുല്‍! ശരിയായ സന്മാര്‍ഗ പാതയില്‍ എന്നെ ഉറപ്പിച്ചു നിര്‍ത്തുവാനുള്ള ഈ ഹിദായത്ത്‌ നിലനിര്‍ത്താന്‍ അല്ലാഹുവിനോട് എനിക്ക് വേണ്ടി പ്രാര്‍ഥിക്കണേ എന്ന് അല്ലാഹുവിന്റെ പേരില്‍ ഞാന്‍ നിങ്ങളോട് ചോദിക്കുന്നു.”

ഇത് വായിച്ചപ്പോള്‍, കത്ത്‌ അല്‍-ബഹ്‍ലുല്‍(റ)ന്റെ കയ്യില്‍ നിന്ന് ഉതിര്‍ന്നു വീണു; ആ കത്ത്‌ മുഴുവന്‍ കണ്ണീരില്‍ കുതിര്‍ന്നു നനയുമാറ്‌ കരഞ്ഞുകൊണ്ട് വിതുമ്പുന്ന മുഖവുമായി അദ്ദേഹം തളര്‍ന്നിരുന്നു.. എന്നിട്ടദ്ദേഹം (സ്വയം കുറ്റപ്പെടുത്തിക്കൊണ്ട്) ചോദിച്ചു കൊണ്ടിരുന്നു:

“ഓ ബുഹ്ലുല്‍!  ഖുറാസാനിലെ സമര്‍ഖന്ദില്‍ നിന്നോ?! (“അവര്‍ നിന്നെക്കുറിച്ചു അറിയുന്നുവെന്നോ?!”). നിനക്ക് നാശം, അല്ലാഹു നിന്നെ മറച്ചുവെച്ചില്ല (തെറ്റുകള്‍ മൂടി വെക്കുകയും, അപ്രശസ്തനാക്കി സംരക്ഷിക്കുകയും ചെയ്തില്ല)!


ഈ കഥ ഒരു പാഠമാണ്; ഏതെങ്കിലും വിഷയത്തില്‍ തര്‍ക്കിക്കാന്‍ വേണ്ടി മാത്രം അറിവ്‌ അന്വേഷിക്കുന്നവര്‍ക്ക്; അല്ലെങ്കില്‍ ആളുകള്‍ക്കിടയില്‍ അറിയപ്പെടാനോ ആളുകള്‍ തന്നെ സംശയനിവാരണത്തിന് സമീപിക്കാനോ ഒക്കെ ഉദ്ദേശത്തോടെ പ്രഭാഷണങ്ങളും ക്ലാസുകളും സംഘടിപ്പിക്കുന്നവര്‍ക്ക്; അല്ലെങ്കില്‍ ഒരു ശൈഖ് എന്നോ ത്വാലിബുല്‍ ഇല്മ് എന്നോ അറിയപ്പെടാന്‍ വേണ്ടി; അതുപോലെ താന്‍ പറയുന്നത് ആളുകള്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെടാതായാല്‍ അതില്‍ വെറുക്കുന്നവര്‍ക്കും; അല്ലെങ്കില്‍ തന്റെ പാണ്ഡിത്യക്കുറവ് ആരെങ്കിലും പരാമര്‍ശിക്കുമ്പോള്‍ അപമാനം തോന്നുന്നവര്‍ക്ക്; അതുപോലെ അറിവ്‌ സമ്പാദിക്കുകയും എന്നാല്‍ അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യാത്തവര്‍ക്ക്; അല്ലെങ്കില്‍ അറിവ്‌ നേടിയിട്ടും അവരുടെ ഹൃദയങ്ങളിലെ അല്ലാഹുവോടുള്ള ഭയഭക്തിയെ അതൊട്ടും വര്‍ദ്ധിപ്പിക്കുന്നില്ലായെങ്കില്‍ അത്തരക്കാര്‍ക്ക്; അല്ലെങ്കില്‍ വിജ്ഞാനം എന്നാല്‍ വെറും മനഃപ്പാഠമാക്കല്‍ മാത്രമെന്ന് കരുതുന്നവര്‍ക്ക്; അങ്ങനെയങ്ങനെ പലര്‍ക്കും..

അല്ലാഹു നമ്മുടെ ഹൃദയങ്ങളെ അവന്റെ റഹ്മത്ത് കൊണ്ട് ആവരണം ചെയ്യുമാറാകട്ടെ; അല്ലാഹുവിനെ ഭയപ്പെടുകയും അറിവിനനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരില്‍ നമ്മെയും അവന്‍ രേഖപ്പെടുത്തട്ടെ; ഇമാം ശാഫിഈ(റഹിമഹുല്ലാഹ്) പറഞ്ഞത്‌ പോലെ: “അറിവ്‌ എന്നാല്‍ വെറും മനഃപാഠമല്ല; എന്നാല്‍ അതനുസരിച്ച് പ്രവര്‍ത്തിക്കലാണ്.”

എന്നാല്‍ അല്ലാഹു അവന്‍ ഇഷ്ടപ്പെടുന്നവരെ വിജയത്തിലേക്ക് വഴിനടത്തുന്നു!


അവലംബം: അല്‍-ഖാദി ഇയ്യാദ്‌ [القاضي عياض بن موسى بن عياض السبتي] (റഹിമഹുല്ലാഹ്) തന്റെ ‘തര്‍തീബ്‌ അല്‍-മദാരിക്’ [ترتيب المدارك وتقريب المسالك لمعرفة أعلام مذهب مالك ] (3:89) എന്ന ഗ്രന്ഥത്തില്‍ ഇമാം മാലികിന്റെ അനുചരനും; തഖ്‍വയിലും വര്‍ധിച്ച ആരാധനാശീലത്തിലും അറിയപ്പെട്ടിരുന്ന മഹാനുമായ ഇമാം അല്‍-ബഹ്‍ലുല്‍ ഇബ്നു റാശിദ് അല്‍-ഖയ്റവാനി അല്‍-മാലികി(റ)യെ കുറിച്ചുള്ള ജീവചരിത്രത്തില്‍ ഉള്‍പ്പെടുത്തിയത്.


Advertisements

About Vazhi Vilakk

ഇസ്ലാമിന്റെ തനതായ പാതയില്‍ ജീവിച്ച് പുറകെ വരുന്നവര്‍ക്കായി നന്മയുടെ വഴിയടയാളങ്ങള്‍ അവശേഷിപ്പിച്ച്‌ കടന്നുപോയ സച്ചരിതരായ സലഫുകള്‍ വിതറിയ വിജ്ഞാനശകലങ്ങളുടെ നുറുങ്ങുവെട്ടം..
This entry was posted in All Posts, History and tagged , , . Bookmark the permalink.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s