ഞാന്‍, എന്നെ, എനിക്ക്!

“ഞാന്‍, എന്നെ, എനിക്ക്!”  – ഇമാം ഇബ്നുല്‍ ഖയ്യിം (റഹിമഹുല്ലാഹ്)

I, Me, Myself!

ശൈഖുല്‍ ഇസ്ലാം ഇമാം ഇബ്നുല്‍ ഖയ്യിം (റഹിമഹുല്ലാഹ്)യുടെ ‘സാദുല്‍ മആദി’ല്‍ നിന്ന്:

ഇബ്നുല്‍ ഖയ്യിം (റഹിമഹുല്ലാഹ്) പറഞ്ഞു:

“ഓരോ മുസ്ലിമും ‘ഞാന്‍, എന്റെ/എന്നെ, എനിക്ക്’ – എന്നിവയുടെ ഫിത്നയെക്കുറിച്ച് തീര്‍ച്ചയായും താക്കീത് ചെയ്യപ്പെടേണ്ടതാണ്!

നിശ്ചയമായും ഈ മൂന്ന്‍ വാക്കുകള്‍ കൊണ്ടായിരുന്നു ഇബ്‍ലീസും (ശൈത്വാന്‍) ഫിര്‍ഔനും ഖാറൂനും പരീക്ഷിക്കപ്പെട്ടത്.

  • ഇബ്‍ലീസ് പറഞ്ഞു: “ഞാന്‍ അവനെക്കാള്‍ ഉന്നതനാണ്.”

  • ഫിര്‍ഔന്‍ പറഞ്ഞു: “ഈ ഈജിപ്ത് സാമ്രാജ്യം എന്റേതല്ലെ?!

  • ഖാറൂന്‍ പറഞ്ഞു: “ഇതെല്ലാം എനിക്ക് ഉള്ള അറിവിനാല്‍ മാത്രം എനിക്ക് ലഭിച്ചതാണ്‌.”

അതിനാല്‍, അറിയുക! അല്ലാഹുവിന്റെ അടിയാന്‍ ‘ഞാന്‍’ എന്ന് സ്വയം വിവരിക്കുന്നതിനെക്കുറിച്ച്, അവന്ന്‍ പറയല്‍ ഉത്തമമായിട്ടുള്ളത്:

‘ഞാന്‍ എന്നാല്‍ പാപം ചെയ്യുന്ന, തെറ്റുകള്‍ വരുത്തുന്ന, പാപമോചനം തേടുന്ന.. ഒരു അടിമയാണ് എന്നതും അത്  തിരിച്ചറിയലുമാണ്.’

അതുപോലെ, അവന്‍ ‘എന്റെ/എന്നെ’ എന്നും അതുപോലുള്ളതും പ്രസ്താവിക്കുന്നതിനെക്കുറിച്ച്:

‘എന്റെ പാപങ്ങള്‍, എന്റെ കുറ്റങ്ങള്‍, എന്റെ താഴ്മ, എന്റെ ധാര്‍മിക അധഃപതനം, കീഴ്വണക്കം.. എന്നതെല്ലാം (പറയട്ടെ)’.

അതുപോലെ ‘എനിക്ക് ഉള്ളത്’ എന്ന് ഊറ്റം കൊള്ളുന്നതിനെ കുറിച്ചെങ്കില്‍:

‘എനിക്കുള്ള തെറ്റുകള്‍ പൊറുത്ത് നല്‍കണേ- ഞാന്‍ മനപൂര്‍വം ചെയ്തത്‌; കളിയായി ചെയ്തത്‌, അല്ലെങ്കില്‍ ഗൌരവതരമായി ചെയ്തതുമെല്ലാം (പൊറുത്ത് നല്‍കണേ); എനിക്ക് ഇന്ന പാകപ്പിഴകള്‍ എല്ലാം ഉണ്ട്.. – എന്നെല്ലാം പറയട്ടെ!”  


സാദുല്‍ മആദ് – 2/475 – ഇമാം ഇബ്നുല്‍ ഖയ്യിം അല്‍-ജൌസിയ്യ (റഹിമഹുല്ലാഹ്)

 

 

Advertisements

About Vazhi Vilakk

ഇസ്ലാമിന്റെ തനതായ പാതയില്‍ ജീവിച്ച് പുറകെ വരുന്നവര്‍ക്കായി നന്മയുടെ വഴിയടയാളങ്ങള്‍ അവശേഷിപ്പിച്ച്‌ കടന്നുപോയ സച്ചരിതരായ സലഫുകള്‍ വിതറിയ വിജ്ഞാനശകലങ്ങളുടെ നുറുങ്ങുവെട്ടം..
This entry was posted in All Posts, Knowledge and tagged . Bookmark the permalink.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s