തൌഹീദിന്റെ പ്രാധാന്യം നിങ്ങള്‍ ഉള്‍ക്കൊണ്ടുവോ??!

‘കിതാബു-തൌഹീദി’നെ കുറിച്ചൊരു കഥImportance-of-Thouheed

ഒരു പ്രഭാഷണത്തില്‍ നിന്ന്: 

“ശൈഖുല്‍ ഇസ്ലാം [മുഹമ്മദ്‌ ഇബ്നു അബ്ദുള്‍വഹാബ് (റഹിമഹുല്ലാഹ്)] സഊദ് കുടുംബത്തിലെ അമീര്‍ മുഹമ്മദ്‌ ഇബ്നു സഊദ്(റ)യുമായുള്ള ശക്തമായ ബന്ധവും പിന്തുണയും കര്‍ത്തവ്യബോധത്തോടെ ഉപയോഗപ്പെടുത്തിക്കൊണ്ട് അറേബ്യന്‍ നാടിന്റെ ഒരു മൂലയില്‍ നിന്ന് അടുത്തതിലേക്കായി തൌഹീദിന്റെ പ്രോജ്ജ്വലസന്ദേശം പടര്‍ത്താന്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചു. ശിര്‍ക്കിനെതിരില്‍ അക്ഷീണ പ്രയത്നം നടത്തിയ അദ്ദേഹത്തിന്റെ ദഅ്‍വത്ത് അയല്‍നാടുകളില്‍ നിന്നും ചുറ്റിലേക്കും വ്യാപിച്ചു. അനുഗ്രഹീത തൂലികയുടെ ഉടമയായ അദ്ദേഹം നിരവധി ഗ്രന്ഥങ്ങളും ലഘുരചനകളും നടത്തിയും, വിജ്ഞാനസദസ്സുകളില്‍ ആളുകള്‍ക്ക് സംശയനിവാരണം  നടത്തിയും പ്രബോധനത്തിന്റെ മേഖലയില്‍ നിരന്തരമായി പരിശ്രമിച്ചു. അതെ, സഹോദരങ്ങളേ, അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളില്‍ ഏറ്റവും പ്രശസ്തമായ ഒന്നാണ് ‘കിതാബു-തൌഹീദ്‌’.

സഹോദരങ്ങളെ, തൌഹീദ് എന്ന വിഷയത്തിന്റെ പ്രാധാന്യം ഉണര്‍ത്തുന്നതിലേക്കായി ഈ ഗ്രന്ഥവുമായി ബന്ധപ്പെടുത്തി പരാമര്‍ശിക്കുന്ന ഒരു സംഭവം വിവരിക്കട്ടെ.

ശൈഖുല്‍ ഇസ്ലാം (റഹിമഹുല്ലാഹ്) ദര്‍സ് നടത്തവേ, തന്റെ വിദ്യാര്‍ഥികള്‍ക്ക് ഈ പുസ്തകം പുറംചട്ട മുതല്‍ പുറംചട്ട വരെ പഠിപ്പിക്കും. ഒരിക്കല്‍ പുസ്തകം മുഴുവനായി പഠിപ്പിച്ച് തീര്‍ന്നാല്‍, അദ്ദേഹം തുടക്കത്തിലെ ആദ്യപേജിലേക്ക് മടങ്ങി അവിടം മുതല്‍ വീണ്ടും പഠിപ്പിക്കാന്‍ ആരംഭിക്കും. ഇതിങ്ങനെ പല തവണ ആവര്‍ത്തിച്ചപ്പോള്‍, അദ്ദേഹത്തിന്റെ വിദ്യാര്‍ഥികള്‍ തങ്ങള്‍ തൌഹീദിന്റെ പ്രാധാന്യം ഇപ്പോള്‍ പഠിച്ചുകഴിഞ്ഞെന്നും ഇനി പുതിയ (വേറൊരു) ഗ്രന്ഥം ആരംഭിക്കാനും അദ്ദേഹത്തോട് അഭ്യര്‍ഥിച്ചു. അവര്‍ മറ്റൊരു വിഷയത്തിലേക്ക് പഠനം നീങ്ങാന്‍ ആഗ്രഹിച്ചു.

ശൈഖ് (റഹിമഹുല്ലാഹ്), അവരെയും അവര്‍ എത്രത്തോളം മനസിലാക്കി എന്നതും പരീക്ഷിക്കാന്‍ ഉദ്ദേശിച്ചുകൊണ്ട് അവര്‍ക്ക് ഒരു ടെസ്റ്റ്‌ നടത്താന്‍ തീരുമാനിച്ചു. അതിനായി അദ്ദേഹം അവരോട് പറഞ്ഞു, ഇന്നാലിന്ന ദിവസം നമ്മുടെ ദര്‍സ് (പഠനസദസ്) ഉണ്ടായിരിക്കുന്നതല്ല; കാരണം സ്വന്തം മാതാവുമായി വ്യഭിചരിച്ച  ഒരാളെ കാണുന്നതിനു വേണ്ടി അദ്ദേഹത്തിന് യാത്ര ചെയ്യേണ്ടതുണ്ട് എന്ന്. ഇത്കേട്ട വിദ്യാര്‍ഥികള്‍ ഒന്നടങ്കം അമ്പരപ്പും ആശ്ചര്യവും പ്രകടിപ്പിച്ചു. അവരപ്പോള്‍ ഒന്നായി ഉയര്‍ത്തിയ ശബ്ദത്തില്‍ അവരുടെ അമ്പരപ്പ് പ്രകടവുമായിരുന്നു.

അങ്ങനെ, ശൈഖ്(റഹിമഹുല്ലാഹ്) മടങ്ങിയെത്തിയപ്പോള്‍, വിദ്യാര്‍ഥികള്‍ എല്ലാവരും ചുറ്റുംകൂടി ആകാംക്ഷയോടെ ആ മനുഷ്യനെന്ത് സംഭവിച്ചു എന്നന്വേഷിച്ചു. ശൈഖുല്‍ ഇസ്ലാം (റഹിമഹുല്ലാഹ്) അപ്പോള്‍ അവരോട് വിശദീകരിച്ചു, യഥാര്‍ത്ഥത്തില്‍ അദ്ദേഹം മുന്‍പ് പറഞ്ഞതുപോലെയല്ല നടന്നിരുന്നത് –അതായത് അയാള്‍ സ്വന്തം മാതാവുമായി വ്യഭിചരിക്കുകയല്ല ഉണ്ടായത്- പക്ഷേ, ഈ മനുഷ്യന്‍ ഒരു ചെറിയ മൃഗത്തെ അല്ലാഹു അല്ലാത്ത ഏതോ ഒരു ഇലാഹിന്റെ പേരില്‍ ബലിയറുത്തുകൊണ്ട് ശിര്‍ക്ക് ചെയ്തതാണ് കാര്യം എന്ന്.  ശൈഖ് (റഹിമഹുല്ലാഹ്) ഇങ്ങനെ വിവരിച്ചതോടെ അദ്ദേഹത്തിന്റെ വിദ്യാര്‍ഥികളുടെ അമ്പരപ്പ് അവരെ വിട്ടുമാറി. അവര്‍ക്ക് അതോടെ ആ വിഷയത്തില്‍ യാതൊരു അമ്പരപ്പുമുണ്ടായില്ല! അപ്പോള്‍, ഒരു മനുഷ്യന്‍ സ്വന്തം മാതാവിനെ വ്യഭിചരിച്ചു എന്ന് കേട്ടപ്പോള്‍ അവരിലുണ്ടായ അമ്പരപ്പ് വമ്പിച്ച തോതിലായിരുന്നു. എന്നാല്‍ ഒരു മനുഷ്യന്‍ ഒരു ചെറിയ മൃഗത്തെ അറുത്തുകൊണ്ട് ശിര്‍ക്ക് ചെയ്തു എന്ന് കേട്ടപ്പോള്‍ അവരില്‍ യാതൊരമ്പരപ്പും അവശേഷിച്ചുമില്ല; ഈ പ്രവൃത്തി (അതായത് ശിര്‍ക്ക്) മറ്റേതിനെ (മാതാവിനെ വ്യഭിചാരം ചെയ്യല്‍) അപേക്ഷിച്ച് തീരെ ഗൌരവം കുറഞ്ഞ ഒന്നാണ് എന്ന മട്ടില്‍!

ശൈഖുല്‍ ഇസ്ലാം (റഹിമഹുല്ലാഹ്), ഈയൊരു പരീക്ഷണത്തിലൂടെ തന്റെ വിദ്യാര്‍ഥികള്‍ തൌഹീദിന്റെ പരമപ്രാധാന്യം ഇനിയും മനസിലാക്കിയിട്ടില്ല എന്ന് തിരിച്ചറിഞ്ഞുകൊണ്ട് ആ ഗ്രന്ഥം തുടക്കം മുതല്‍ വീണ്ടും പഠിപ്പിക്കാന്‍ ആരംഭിച്ചു!”


അവലംബം:  അബൂ-ഹഫ്സ കാശിഫ് ഖാന്‍ (ഹഫിദഹുല്ലാഹ്) ‘ശര്‍ഹു കിതാബുതൌഹീദ്’ –ദര്‍സ് ആരംഭിക്കുമ്പോള്‍ നടത്തിയ പ്രഭാഷണത്തില്‍ നിന്ന് ഒരു ഭാഗം)


Advertisements

About Vazhi Vilakk

ഇസ്ലാമിന്റെ തനതായ പാതയില്‍ ജീവിച്ച് പുറകെ വരുന്നവര്‍ക്കായി നന്മയുടെ വഴിയടയാളങ്ങള്‍ അവശേഷിപ്പിച്ച്‌ കടന്നുപോയ സച്ചരിതരായ സലഫുകള്‍ വിതറിയ വിജ്ഞാനശകലങ്ങളുടെ നുറുങ്ങുവെട്ടം..
This entry was posted in All Posts, History and tagged , , , . Bookmark the permalink.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s