കാരാഗൃഹത്തിലെ വിദ്യാലയം!

ശൈഖുല്‍ ഇസ്ലാമിന്റെ ദഅ്‍വത്തിലെ ആശ്ചര്യകരമായ സദ്ഫലങ്ങള്‍..

Lighthouse_of_Knowledge_from_darkness_of_Jail

ഇബ്നു അബ്ദുല്‍ ഹാദി (റഹിമഹുല്ലാഹ്) പറയുന്നു:

“അദ്ദേഹം [ശൈഖുല്‍ ഇസ്ലാം ഇബ്നു തൈമിയ്യ(റഹിമഹുല്ലാഹ്)] ജയിലില്‍ പ്രവേശിക്കുമ്പോള്‍ അവിടെയുള്ള തടവുകാര്‍ നേരംപോക്കിനായി പലവിധ ഗെയിമുകളിലും വിനോദങ്ങളിലും മുഴുകിയവരായി അദ്ദേഹം കണ്ടു. ചെസ്സ്‌ കളിക്കുന്നവരും, ചതുരംഗം കളിക്കുന്നവരും അങ്ങനെയങ്ങനെ അഞ്ചുനേര നിര്‍ബന്ധ നമസ്കാരങ്ങളെ പോലും അശ്രദ്ധമാക്കുന്ന പലതിലും..

എന്നാല്‍ ശൈഖുല്‍ ഇസ്ലാം ഇബ്നു തൈമിയ്യ (റഹിമഹുല്ലാഹ്) അവരോടു ചേര്‍ന്നപ്പോള്‍ അതിനെയെല്ലാം അവര്‍ക്ക് പ്രതികൂലിച്ചു. അഞ്ചുനേരത്തെ നമസ്കാരങ്ങളില്‍ കൃത്യമായി ശ്രദ്ധ വെക്കാനും, ധാരാളം സല്‍ക്കര്‍മ്മങ്ങളില്‍ മുഴുകി അല്ലാഹുവിലേക്ക് മടങ്ങാനും, പ്രാര്‍ഥനകളും പ്രകീര്‍ത്തനങ്ങളും അധികരിപ്പിച്ച് അവനില്‍ നിന്ന് തങ്ങളുടെ പാപങ്ങള്‍ക്ക് വിട്ടുവീഴ്ച തേടാനും അദ്ദേഹം അവരെ നിരന്തരമായി  ഉദ്ബോധിപ്പിച്ചു.

അങ്ങനെ അവര്‍ക്ക് പ്രവാചകചര്യയില്‍ നിന്ന് എന്താണോ വേണ്ടിയിരുന്നത്, അദേഹം അതിലേക്ക്  അവരെ പരിശീലിപ്പിച്ചു. അവരില്‍ നബിചര്യയോടുള്ള തൃഷ്ണയെ നട്ടുവളര്‍ത്തി, അത് നേടിയെടുക്കാനുള്ള അവരുടെ ത്വരയെ ഉത്തേജിപ്പിച്ചു.. വൈജ്ഞാനികമായ ആ ഉണര്‍വ് ജയിലിന്റെ മതില്‍ക്കെട്ടിനുള്ളില്‍ നന്മയുടെ വന്‍ വേലിയേറ്റങ്ങള്‍ തന്നെ സൃഷ്ടിച്ചു. അവിടെ മുന്‍പ്‌ എന്തെല്ലാമാണോ സ്ഥാനം പിടിച്ചിരുന്നത്, അതിനെയെല്ലാം പിഴുതെറിഞ്ഞു കൊണ്ട് മതത്തിന്റെയും വിജ്ഞാനത്തിന്റെയും സന്മാര്‍ഗ പ്രകാശം പരന്നൊഴുകുന്ന നിരവധി ചെറു മുസ്വല്ലകളും (പ്രാര്‍ത്ഥനാമുറി), വഴിയമ്പലങ്ങളും ആളുകള്‍ക്ക് ആരാധനകള്‍ക്കായി ഒഴിഞ്ഞിരിക്കാനുള്ള ഇടങ്ങളും മദ്രസ്സകളും കൊണ്ട് അവിടം പുതിയൊരു ലോകമായി മാറി.

എത്രത്തോളമെന്നാല്‍, തടവുകാരില്‍ അധികവും ഈ വൈജ്ഞാനികധാര നുകര്‍ന്നുകൊണ്ട്  തുടര്‍ന്നും അദ്ദേഹത്തോടൊപ്പം [ഇബ്നു തൈമിയ്യ (റഹിമഹുല്ലാഹ്)] കഴിയണമെന്ന് ആഗ്രഹിച്ചതിനാല്‍.. തങ്ങള്‍ ജയില്‍ മോചിതരായിട്ടും അവിടേക്ക് തിരിച്ചുവരുന്നവരുടെ എണ്ണം ദിനം പ്രതി വര്‍ധിച്ചുകൊണ്ട് ഒരുസമയം അവിടം തിങ്ങിനിറയുന്ന സ്ഥിതിയായി മാറിയിരുന്നു..!”


അവലംബം:
[Al-Uqood Ad-Du’riyyah Fee Dhikri Manaaqib Shaikhul Islaam Ibn Taymiyyah 330-331]

About Vazhi Vilakk

ഇസ്ലാമിന്റെ തനതായ പാതയില്‍ ജീവിച്ച് പുറകെ വരുന്നവര്‍ക്കായി നന്മയുടെ വഴിയടയാളങ്ങള്‍ അവശേഷിപ്പിച്ച്‌ കടന്നുപോയ സച്ചരിതരായ സലഫുകള്‍ വിതറിയ വിജ്ഞാനശകലങ്ങളുടെ നുറുങ്ങുവെട്ടം..
This entry was posted in All Posts, History and tagged , , , . Bookmark the permalink.

Leave a comment