മക്കയിലെ സുന്ദരി..

മക്കയിലെ സുന്ദരി..

Beautiful-Woman-in-Makah

ഒരു താക്കീതിനും പുനര്‍വിചിന്തനത്തിനും പ്രേരകമായ കഥ പറയുന്ന ഈ സംഭവം ശൈഖ് അല്‍-ഇജ്‍ലീ(റഹിമഹുല്ലാഹ്) ((أبو الحسن أحمد بن عبد الله بن صالح بن مسلم العجلي الكوفي- رضي- (182 هـ – 261 هـ) തന്റെ ‘താരീഖ്-അഥിഖാത് (تاريخ الثقات)’ എന്ന ഗ്രന്ഥത്തിലെ “ഉബൈദ് ബിന്‍ ഉമൈര്‍ അല്‍മക്കീ(റ)യുടെ ജീവചരിത്രത്തില്‍ ഉദ്ധരിച്ചതാണ്.

ഇമാം അല്‍-ഇജ്‍ലീ(റ) പറയുന്നു:

മക്കയില്‍ അതിസുന്ദരിയായ, വിവാഹിതയായ ഒരു സ്ത്രീ താമസിച്ചിരുന്നു. ഒരുനാള്‍ നിലക്കണ്ണാടിയില്‍ പ്രതിഫലിക്കുന്ന സുന്ദരമായ സ്വന്തം രൂപം നോക്കി നില്‍ക്കവേ, അവള്‍ ഭര്‍ത്താവിനോട് ചോദിച്ചു: “ഈ മുഖം നോക്കിയാല്‍ വശീകരിക്കപ്പെടാത്ത ആരെങ്കിലും ഒരാള്‍ ഇവിടെയുള്ളതായി  താങ്കള്‍ കരുതുന്നുണ്ടോ?”

അയാള്‍ പറഞ്ഞു: “അതെ.”

അവള്‍ ഉടനെ  ചോദിച്ചു: “ആരാണത്?”

അയാള്‍ അറിയിച്ചു: ““ഉബൈദ് ബിന്‍ ഉമൈര്‍.” *

അദ്ദേഹം عبيد بن عمير ابن قتادة الليثي الجندعي المكي റസൂലിന്റെ കാലത്ത് ജനിച്ച, ഖുലഫാഉര്‍റാശിദ് അടക്കം, അനേകം പ്രമുഖ സ്വഹാബിമാരില്‍ നിന്ന് ഹദീസ് ഉദ്ധരിച്ചിട്ടുള്ള ത്വാബിഉകളില്‍ പ്രമുഖനും സാത്വികനുമായ മഹാനാണ്. പ്രമുഖനായ മുഹദ്ദിഥും മുഫസ്സിറും ആ കാലഘട്ടത്തിലെ മക്കയിലെ ഖാദിയും, ജനങ്ങളെ സന്മാര്‍ഗത്തിലേക്ക് ഉദ്ബോധനം ചെയ്തിരുന്ന വ്യക്തിയുമാണ്.

“എങ്കില്‍ എനിക്ക് അനുവാദം തരിക, ഞാന്‍ പോയി അദ്ദേഹത്തെ ഒന്ന്‍ വശീകരിക്കാന്‍ ശ്രമിക്കട്ടെ.” – അവള്‍ ആവശ്യപ്പെട്ടു.

അയാള്‍ സമ്മതിച്ചു: “നിനക്ക് അനുവാദം തരുന്നു.”

അങ്ങനെ ഒരു വിഷയത്തില്‍ ഫത്‍വ (മതവിധി) തേടാന്‍ വന്ന ഒരു സ്ത്രീ എന്ന നാട്യേന അവള്‍ അദ്ദേഹത്തെ സമീപിച്ചു. അദ്ദേഹം മസ്ജിദുല്‍ ഹറമിലെ ഒരു മൂലയില്‍ അവളുടെ വിഷയം കേള്‍ക്കാനായി അവള്‍ക്കൊപ്പം ഒഴിഞ്ഞിരുന്നു. ആ സമയത്ത്, അവള്‍ തന്റെ നിഖാബ് (മുഖാവരണം) നീക്കി, ഉദിച്ചു നില്‍ക്കുന്ന ചന്ദ്രബിംബം പോലെയുള്ള അവളുടെ മുഖം വെളിവാക്കപ്പെട്ടു!

അപ്പോള്‍ ആ മഹാന്‍ താക്കീത് ചെയ്തു: “അല്ലാഹുവിന്റെ അടിമയായ പെണ്ണേ! അല്ലാഹുവിനെ ഭയപ്പെടുക!” **

അപ്പോള്‍ അവള്‍ ആവശ്യപ്പെട്ടു: “നിശ്ചയമായും ഞാന്‍ നിങ്ങള്‍ കാരണം വശീകരിക്കപ്പെട്ടിരിക്കുന്നു, അതിനാല്‍ എന്റെ മോഹത്തെ നിങ്ങള്‍ പരിഗണിക്കണം”.

അദ്ദേഹം മറുപടി പറഞ്ഞു: “തീര്‍ച്ചയായും ഞാന്‍ ചിലത് ചോദിക്കാം, നീ അതില്‍ സത്യസന്ധത പുലര്‍ത്തുന്നെങ്കില്‍, ഞാന്‍ നിന്റെ ക്ഷണം പരിഗണിക്കാം.”

അവള്‍ പറഞ്ഞു: “അതെ, നിങ്ങള്‍ ചോദിക്കുന്നതെല്ലാം ഞാന്‍ സത്യസന്ധമായല്ലാതെ മറുപടി പറയില്ല.”

അപ്പോള്‍ അദ്ദേഹം ചോദിച്ചു: “പറയുക, മരണത്തിന്റെ മലക്ക് നിന്റെ ആത്മാവിനെ എടുക്കാന്‍ നിന്റെ അടുത്ത് വന്നു എങ്കില്‍, നിന്റെ ഈ മോഹം ഞാന്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടെങ്കില്‍ നിനക്കപ്പോള്‍ സന്തോഷിക്കാവുന്നതാവുമോ?”

അവള്‍ പറഞ്ഞു: “അല്ലാഹുവാണേ, അല്ല.”

അപ്പോള്‍ അദ്ദേഹം പറഞ്ഞു: “നീ സത്യം പറഞ്ഞിരിക്കുന്നു.”

ശേഷം അദ്ദേഹം ചോദിച്ചു: “പറയൂ, നീ നിന്റെ ഖബറില്‍ പ്രവേശിച്ച് ചോദ്യങ്ങള്‍ ചോദിക്കപ്പെടാനായി ഇരിക്കുമ്പോള്‍, നിന്റെ ഈ ആഗ്രഹം ഞാന്‍ തീര്‍ച്ചയായും പൂര്‍ത്തീകരിച്ചിട്ടുണ്ടെങ്കില്‍ നിനക്കപ്പോള്‍ ആനന്ദിക്കാവുന്നതാവുമോ?”

അവള്‍ പറഞ്ഞു: “അല്ലാഹുവാണേ, ഇല്ല.”

അപ്പോള്‍ അദ്ദേഹം പറഞ്ഞു: “നീ സത്യം പറഞ്ഞിരിക്കുന്നു.”

ശേഷം അദ്ദേഹം ചോദിച്ചു: “ആളുകള്‍ക്ക് അവരവരുടെ ഗ്രന്ഥം (കര്‍മരേഖ) നല്‍കപ്പെടുമ്പോള്‍, നിന്റെ ഗ്രന്ഥം വലതു കയ്യില്‍ നല്‍കപ്പെടുമോ ഇടതു കയ്യില്‍ നല്‍കപ്പെടുമോ എന്ന് നീ വ്യാകുലപ്പെടുന്ന നേരത്ത്, നിന്റെ ഈ ആഗ്രഹം ഞാന്‍ നിനക്കായി പൂര്‍ത്തീകരിച്ചിട്ടുണ്ടെങ്കില്‍ നിനക്കപ്പോള്‍ ആഹ്ലാദിക്കാവുന്നതാവുമോ?”

അവള്‍ പറഞ്ഞു: “അല്ലാഹുവാണേ, അല്ല.”

അപ്പോള്‍ അദ്ദേഹം പറഞ്ഞു: “നീ സത്യം പറഞ്ഞിരിക്കുന്നു.”

ശേഷം അദ്ദേഹം ചോദിച്ചു: “പറയൂ, നീ (പരലോകത്തെ) സ്വിറാത്ത് പാലത്തിലേക്ക് കയറാന്‍ തുടങ്ങുമ്പോള്‍, നീ അത് പൂര്‍ത്തീകരിച്ച് മുന്നേറുമൊ ഇല്ലേ എന്ന് തീര്‍ച്ചപ്പെടുത്താനാവാത്ത നേരത്ത്, നിന്റെ ഈ മോഹം ഞാന്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടെങ്കില്‍ നിനക്കപ്പോള്‍ സന്തോഷിക്കാവുന്നതാവുമോ?”

അവള്‍ പറഞ്ഞു: “അല്ലാഹുവാണേ, അല്ല.”

അപ്പോള്‍ അദ്ദേഹം പറഞ്ഞു: “നീ സത്യം പറഞ്ഞിരിക്കുന്നു.”

ശേഷം അദ്ദേഹം ചോദിച്ചു: “കര്‍മ്മങ്ങള്‍ തൂക്കുന്ന മീസാന്‍ (തുലാസ്) കൊണ്ടുവരപ്പെടുമ്പോള്‍, നിന്നെ അതിന്റെ മുന്നില്‍ എത്തിക്കുന്ന നേരത്ത്, നിന്റെ കര്‍മ്മങ്ങള്‍ കനം തൂങ്ങുമോ ഇല്ലേ എന്നറിയാതെ നീ നില്‍ക്കുമ്പോള്‍, നിന്റെ ഈ ആഗ്രഹം ഞാന്‍  പൂര്‍ത്തീകരിച്ചിട്ടുണ്ടെങ്കില്‍ നിനക്കപ്പോള്‍ സന്തോഷിക്കാവുന്നതാവുമോ?”

അവള്‍ പറഞ്ഞു: “അല്ലാഹുവാണേ, ഇല്ല.”

അപ്പോള്‍ അദ്ദേഹം പറഞ്ഞു: “നീ സത്യം പറഞ്ഞിരിക്കുന്നു.”

വീണ്ടും അദ്ദേഹം ചോദിച്ചു: “അല്ലാഹുവിന്റെ മുന്നില്‍ നീ വിചാരണക്ക് നിര്‍ത്തപ്പെടുമ്പോള്‍, നിന്റെ ഈ അപേക്ഷ ഞാന്‍ ഇപ്പോള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടെങ്കില്‍ അത് നിനക്ക് സന്തോഷിക്കാവുന്ന കാര്യമാവുമോ?”

അവള്‍ പറഞ്ഞു: “അല്ലാഹുവാണേ, അല്ല.”

അപ്പോള്‍ അദ്ദേഹം പറഞ്ഞു: “നീ സത്യം പറഞ്ഞിരിക്കുന്നു.”

തുടര്‍ന്ന് അദ്ദേഹം ഉണര്‍ത്തി: “ഓ, അല്ലാഹുവിന്റെ അടിമയായ പെണ്ണേ! നിശ്ചയം, അല്ലാഹുവിനെ ഭയപ്പെടുക. തീര്‍ച്ചയായും അല്ലാഹു നിന്റെ മേല്‍ അനുഗ്രഹം ചൊരിഞ്ഞിരിക്കുന്നു, നിനക്ക് ഉത്തമമായതിലേക്ക് വഴികാണിക്കുകയും ചെയ്തിരിക്കുന്നു..!”

ആ സ്ത്രീ അവളുടെ ഭര്‍ത്താവിലേക്ക് മടങ്ങി; അപ്പോള്‍ അയാള്‍ ചോദിച്ചു: “നീ എന്താണ് ചെയ്തത്?”

അവള്‍ പറഞ്ഞു: “നീ അലസനാണ് – അല്ല, നമ്മള്‍ അലസരാണ് (നിഷ്ക്രിയരായി സമയം വെറുതെ കളയുന്നു); അതിനു പകരം ഞാനിതാ നമസ്കാരവും നോമ്പും ഇബാദത്തുകളുമായി ആരാധനയിലേക്ക് തിരിയുന്നു.”

അതിനു ശേഷം അവളുടെ ഭര്‍ത്താവ് പറയുമായിരുന്നു: “ഞാനും ഉബൈദ് ബിന്‍ ഉമൈറും തമ്മിലെന്താണ്! അദ്ദേഹം എന്റെ ഭാര്യയെ മാറ്റി മറിച്ചുകളഞ്ഞു! മുമ്പ് അവള്‍ എല്ലാ രാത്രിയിലും ഒരു നവവധുവെ പോലെയായിരുന്നു പതിവ്; അദ്ദേഹം ഇതാ അവളെ ഒരു യോഗിനിയാക്കി മാറ്റിയല്ലോ!!”


**ശൈഖ് അല്‍-ഇജ്‍ലീ(റ) തന്റെ ഗ്രന്ഥത്തില്‍ ഉബൈദ് ബിന്‍ ഉമൈര്‍ അല്‍-മക്കീ(റ)യുടെ ജീവ ചരിത്രത്തില്‍ ഉദ്ധരിച്ച ഈ സംഭവം പ്രമുഖനായ മുഹദ്ദിഥ് ശൈഖ് അല്‍-അല്‍ബാനീ (റഹിമഹുല്ലാഹ്) നിഖാബിനുള്ള തെളിവുകളില്‍ ഉപയോഗിച്ചിട്ടുണ്ട്.

ഇവിടെ മഹാനായ ഈ ത്വാബിഈ പണ്ഡിതന്‍ ആ സ്ത്രീയെ അവളുടെ മുഖാവരണം നീക്കിയപ്പോള്‍ താക്കീത് ചെയ്തതില്‍ നിന്ന് നമുക്കുള്ള ഗുണപാഠം എന്തെന്നാല്‍: ത്വാബിഉകള്‍ സാധാരണയായി അന്യപുരുഷന്മാരുടെ മുന്‍പില്‍ മുഖം തുറന്നിട്ട്‌ കൊണ്ട് സ്വയം വെളിവാക്കുന്നതിന് സ്ത്രീകളെ വിലക്കിയിരുന്നു; തീര്‍ത്തും തടയുകയും, തിരുത്തപ്പെടുകയും ചെയ്യേണ്ട ഗൌരവമായ ഒരു കുറ്റമായി അതിനെ വീക്ഷിക്കുകയും  ചെയ്തിരുന്നു എന്നതാണ്. തനിക്ക് വിലക്കപ്പെട്ട ഒരു സ്ത്രീയുടെ മുഖത്തേക്കോ മുന്‍കൈകളിലേക്കോ ഒരാള്‍ വീക്ഷിക്കുന്നു എങ്കില്‍, അത് വര്‍ധിച്ച ആകര്‍ഷണത്തോടെയുള്ള ശരീരാസ്വാദനം നടത്തലും വളരെ ഗുരുതരമായ അപകടമാണെന്നുമാണ് ഇതില്‍ നിന്നും യഥാര്‍ത്ഥത്തില്‍ നാം മനസ്സിലാക്കേണ്ടത്.
– ശൈഖ് സൈദ് അല്‍-മദ്ഖലീ(റഹിമഹുല്ലാഹ്)
(The Obligation of Veiling the Face and Hands- Shaykh Zayd al Madkhali [PDF])


അവലംബം: ‘താരീഖ്-അഥിഖാത് (تاريخ الثقات) – ശൈഖ് അല്‍-ഇജ്‍ലീ (റഹിമഹുല്ലാഹ്)
(أبو الحسن أحمد بن عبد الله بن صالح بن مسلم العجلي الكوفي)


Advertisements

About Vazhi Vilakk

ഇസ്ലാമിന്റെ തനതായ പാതയില്‍ ജീവിച്ച് പുറകെ വരുന്നവര്‍ക്കായി നന്മയുടെ വഴിയടയാളങ്ങള്‍ അവശേഷിപ്പിച്ച്‌ കടന്നുപോയ സച്ചരിതരായ സലഫുകള്‍ വിതറിയ വിജ്ഞാനശകലങ്ങളുടെ നുറുങ്ങുവെട്ടം..
This entry was posted in All Posts, History, Knowledge and tagged , , , , . Bookmark the permalink.

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s