കടം വാങ്ങിയ പേന..

ഞാന്‍ സിറിയയില്‍ വെച്ച് ഒരു പേന കടം വാങ്ങി..”

I-borrowed-a-pen-from-syria

 അബു ഹസന്‍ അല്‍ ബസ്വരി الحسن البصري (റഹിമഹുല്ലാഹ്) പറയുന്നു:

ഞാന്‍ അല്‍-ഹസന്‍ ഇബ്നു അറഫാ  (الحسن بن عرفة) പറയുന്നതായി കേട്ടു: (അബ്ദുല്ലാഹ്) ഇബ്നുല്‍-മുബാറക് (عبد الله بن المبارك) എന്നോട് പറഞ്ഞു:

“ഞാന്‍ സിറിയയില്‍ വെച്ച് ഒരു പേന കടം വാങ്ങി, എന്നാല്‍ അതിന്റെ ഉടമസ്ഥനെ അത് തിരിച്ചേല്‍പ്പിക്കാന്‍ മറന്നു പോയി. 

അങ്ങനെ ഞാന്‍ മര്‍വില്‍ (ഇറാനിലെ മര്‍വ് مرو‎‎) തിരിച്ചെത്തിയപ്പോള്‍ ആ പേന തിരിച്ചേല്‍പ്പിച്ചിട്ടില്ലെന്നും, അപ്പോഴും എന്റെ കൈവശം തന്നെയുണ്ടെന്നും ഞാന്‍ തിരിച്ചറിഞ്ഞു.

ഓ, അബാ അലീ, (അല്‍-ഹസന്‍ ഇബ്നു അറഫാ), അതിനാല്‍ ഞാന്‍ സിറിയയിലേക്ക് തിരിച്ചു പോയി*,

ആ പേന അതിന്റെ ഉടമസ്ഥനെ തിരിച്ചേല്‍പ്പിച്ചു.”

 


Ref:      سير أعلام النبلاء للذهبي 374/7 ط: دار الحديث {411/15 
               الخطيب البغدادي، تاريخ بغداد ،10/167


* സിറിയയിലെ ദമാസ്കസും , വടക്ക്-കിഴക്കന്‍ ഇറാനിലെ മര്‍വും തമ്മിലുള്ള  വഴിദൂരം, അന്നത്തെ കാലഘട്ടത്തില്‍ പതിനഞ്ചോ ഇരുപതോ ദിവസത്തെ യാത്രാദൂരം എന്ന് പറയപ്പെടുന്നു. ഒരു പേനയാകട്ടെ, കേവലം ഒരു ദിര്‍ഹം പോലും വിലയില്ലായിരിക്കും!

About Vazhi Vilakk

ഇസ്ലാമിന്റെ തനതായ പാതയില്‍ ജീവിച്ച് പുറകെ വരുന്നവര്‍ക്കായി നന്മയുടെ വഴിയടയാളങ്ങള്‍ അവശേഷിപ്പിച്ച്‌ കടന്നുപോയ സച്ചരിതരായ സലഫുകള്‍ വിതറിയ വിജ്ഞാനശകലങ്ങളുടെ നുറുങ്ങുവെട്ടം..
This entry was posted in All Posts, History and tagged , , , . Bookmark the permalink.

Leave a comment